തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവുമായി ബന്ധപ്പെട്ട് മുന്‍പേജില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്താചിത്രത്തില്‍ നിന്നും നടന്‍ ദിലീപിന്റെ പേര് ഒഴിവാക്കി മാതൃഭൂമി ദിനപത്രം.
എറണാകുളം ടൗണ്‍ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം മാതൃഭൂമി ഞായറാഴ്ച പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നടന്‍ ശ്രീനിവാസന്റെ മൃതദേഹത്തിന് പിന്നില്‍ കസേരയില്‍ വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്റെ ഭാര്യ, ധ്യാന്‍ശ്രീനിവാസന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ മമ്മൂട്ടിയുടെ പിന്നിലായി മോഹന്‍ലാല്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നടന്‍ ദിലീപ്, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതും കാണാം.
എന്നാല്‍ ഫോട്ടോയ്‌ക്ക് അടിക്കുറിപ്പ് നല്‍കിയപ്പോള്‍ അതില്‍ നടന്‍ ദിലീപിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. കോടതി വിധി വന്നിട്ടും എന്തുകൊണ്ടാണ് ദിലീപിനെ മാറ്റിനിര്‍ത്തുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മാതൃഭൂമി പത്രം അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്ത് പറയുന്നു.
















