പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും.ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തും. രാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
റാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത തുക നഷ്ടപരിഹാരമായി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കുടുംബവുമായി പാലക്കാട് ആര്‍ഡിഒ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്.
ഉറപ്പ് ഔദ്യോഗികമായി ജില്ലാ കളക്ടര്‍ വാര്‍ത്താക്കുറിപ്പായി പുറത്തിറക്കും. വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയാല്‍ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം അറിയിച്ചു.
















