പെരുമ്പാവൂർ : 8.2 ഗ്രാം ഹെറോയിനും 500 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളിപിടിയിൽ. അസം നൗഗാവ് സ്വദേശി ഷരീഫുൽ ഇസ്ലാം (26)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ വിൽപ്പനയ്‌ക്കായി പെരുമ്പാവൂർ ഫിഷ് മാർക്കറ്റിലേക്ക് വരുന്ന വഴിയാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. സ്കൂട്ടറിൽ കറങ്ങിയായിരുന്നു വില്പന. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക് എസ്. ഐമാരായ പി.എം റാസിഖ്, ജോസി എം ജോൺസൺ, വിഷ്ണു, എ.എസ്.ഐ അബ്ദുൽ മനാഫ് , സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക് , എം.കെ സജി, എം.കെ നിഷാദ് , ബിനീഷ് ചന്ദ്രൻ , വിനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ അയ്യമ്പുഴയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
















