കാസര്‍ഗോഡ് : കരിന്തളത്ത് കഴിഞ്ഞ ദിവസം വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളില്‍ കിടക്കുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്.കൊലപാതകമാണോ എന്ന സംശയത്തിലായിരുന്നു പൊലീസ്.
വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തി.വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.
















