Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: കഥാഗാത്രം

എം.ശ്രീഹര്‍ഷന്‍ by എം.ശ്രീഹര്‍ഷന്‍
Dec 21, 2025, 04:08 pm IST
in Varadyam, Literature

ഒരു വൈദ്യുതക്കമ്പി പൊട്ടിവീണതുപോലെ പൊടുന്നനെ അയാളുടെ ബോധതലത്തിലേക്ക് ഒരു കഥാബീജം പതനം ചെയ്തു. അതിന്റെ ആഘാതത്തില്‍ ഞെട്ടിയുണര്‍ന്ന ആയാള്‍ ഇരുട്ടത്ത് പേനയും കടലാസും തപ്പിയെടുത്തു. വി.കെ.എന്‍ ഭാഷയില്‍ സ്വിച്ചെറിഞ്ഞ് ലൈറ്റിട്ടു.

മുറിയില്‍ വെളിവ് നിറഞ്ഞതോടെ മയക്കത്തില്‍ വെളിവായ കഥാബീജം അയാളെ കൈവെടിഞ്ഞു. പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു. അത് പിടി കൊടുത്തില്ല. കടുത്ത നിരാശയില്‍ ഈര്‍ഷ്യയോടെ ആരെയോ ശപിച്ച് അയാള്‍ കടലാസ് കീറിനുറുക്കി പേനയോടൊപ്പം പുറത്തേക്കെറിഞ്ഞു. പിറുപിറുത്തു കൊണ്ട് കിടക്കയില്‍ വീണ് നിവര്‍ന്നു കിടന്നു. ലൈറ്റണക്കാതെ. പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി. സ്വപ്‌നരഹിതമായ അഗാധനിദ്ര. പ്രശാന്തമായ സുഷുപ്തി.

നെറ്റിയില്‍ ഒരു ജലകണം ഇറ്റുവീണപ്പോഴാണ് ഉണര്‍ന്നത്. കണ്ണു തുറന്നപ്പോള്‍ ക്ഷീണിച്ചു വിളറിയ ബള്‍ബില്‍നിന്ന് അരണ്ട വെളിച്ചം മാത്രം.

നെറ്റിയിലെ നീര്‍ബിന്ദു അയാളുടെ കാതരികിലേക്ക് ഒലിച്ചിറങ്ങി.

”ഞാന്‍ താങ്കളെ വഞ്ചിച്ച കഥാബീജം. വെളിച്ചം പരന്നതുകണ്ട് പേടിച്ചുപതറി ഓടിയൊളിച്ചതാണ്. അലച്ചിലായിരുന്നു പിന്നെ. ഒരു കഥാഗാത്രത്തിനായി. തേടിത്തേടി വാടിത്തളര്‍ന്ന് ഞാനൊരു കണ്ണീര്‍ക്കണമായി ഖനീഭവിച്ചു. എഴുത്താളരുടെ ശാപമാവാം. ദയവായി മോക്ഷം തരിക. മേനി നടിക്കാനെങ്കിലും ഒരു മേനി തരിക.”

അയാള്‍ തരളിതനായി അപാരമായ ദയാവായ്‌പ്പോടെ കിടക്കവിട്ട് എഴുന്നേറ്റു. ഉറക്കച്ചടവോടെ പതുക്കെ പുറത്തുകടന്നു. ജാലകത്തിനു നേരെയുള്ള പാതയോരത്ത് പരതാന്‍ തുടങ്ങി. ഉപേക്ഷിക്കപ്പെട്ട തന്റെ എഴുത്തുപേന.

പേന ദ്രവിച്ചുദ്രവിച്ച് മണ്‍പുറ്റായി മാറിക്കഴിഞ്ഞിരുന്നു. അനാഥശവംപോലെ അത് വാപൊളിച്ച് മലര്‍ന്നുകിടപ്പാണ്. അന്നമയമായ തന്റെ ശരീരം കാച്ചിക്കുറുക്കി അയാള്‍ അതിനകത്തേക്ക് നൂണ്ട് കയറി. ഗര്‍ഭപാത്രത്തിലെന്നപോലെ ചുരുണ്ടുകിടന്നു. തപം തുടങ്ങി. പ്യൂപ്പയില്‍ പുഴുവിനെപ്പോലെ.

ചുമര്‍ക്കലണ്ടറില്‍ പേജുകള്‍ മാറിവീഴുമ്പോലെ യുഗങ്ങള്‍ കടന്നുപോയി. വല്മീകം വളര്‍ന്നുവളര്‍ന്ന് ഭീമാകാരം പൂണ്ടു. കാലം കരുതിവച്ച പെരുമഴയില്‍, ഉപമാലങ്കാരത്തിന്റെ ലക്ഷണം വെടിഞ്ഞ ഒരു വൈദ്യുതക്കമ്പി അതിനുമേല്‍ പൊട്ടിവീണു. മാരിപ്പെരുക്കത്തിന്റെ പ്രചണ്ഡപ്രവാഹത്തില്‍ ഒരു ചോരച്ചാലായി മണ്‍പുറ്റ് അലിഞ്ഞൊലിച്ചുപോയി.

പ്രസാദപൂരിതമായ ഒരു സരസ്വതീയാമത്തിന്റെ സൗമ്യതയില്‍ അവിടെ ഒരു കാഞ്ഞിരമരം മുളച്ചുപൊന്തി. തിടംവച്ച് വളര്‍ന്നു പന്തലിച്ചു.

വഴിനടന്നു പോകവേ അതിന്റെ ചുവട്ടില്‍ വിശ്രമിക്കാറുള്ള കഥാകാലക്ഷേപക്കാര്‍ ഇല ചവച്ചു നോക്കാറുണ്ടത്രേ. കയ്‌പ്പോ മധുരമോ എന്നറിയാന്‍.

Tags: Malayalam Literatureകഥ: കഥാഗാത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.