തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് ശ്രീനിവാസന് നാടുവിടേണ്ടിവന്നത് സിപിഎമ്മിന്റെ അസഹിഷ്ണുത കാരണമെന്ന് നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍.
പാര്‍ട്ടിഗ്രാമങ്ങളില്‍ റിബല്‍മനോഭാവത്തോടെ യുവാക്കളെ വളര്‍ന്നുവരാന്‍ സിപിഎം അനുവദിച്ചിരുന്നില്ല. കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു വളര്‍ന്ന ശ്രീനിവാസന്‍ മട്ടന്നൂരിലെ പഴശ്ശിരാജ എന്‍എസ്എസ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സിപിഎം അസഹിഷ്ണുതയെ തുടര്‍ന്ന് കണ്ണൂര്‍ വിടുകയായിരുന്നു. ശ്രീനിവാസന്റെ അച്ഛന്‍ സിപിഎം കാഴ്ചപ്പാടുള്ള ആളായിരുന്നെങ്കിലും ശ്രീനിവാസന്റെ സ്വതന്ത്രചിന്താഗതിയെ അംഗീകരിക്കാന്‍ പ്രാദേശിക നേതൃത്വം തയാറാകാത്തത് നാടുവിടാന്‍ കാരണമായി. തുടര്‍ന്ന് ശ്രീനിവാസന്‍ ചെന്നൈയിലേക്ക് സിനിമാ അഭിനയ പഠനത്തിനായി പോവുകയായിരുന്നു. പിന്നീട് ഇടയ്‌ക്കൊക്കെ പാട്യത്ത് പോകുമായിരുന്നെങ്കിലും സിപിഎം നിലപാടുകാരണം സ്ഥിരതാമസം മാറ്റുകയായിരുന്നു. ഇക്കാര്യം സ്വകാര്യ സംഭാഷണങ്ങളില്‍ പലപ്പോഴും ശ്രീനിവാസന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജി. സുരേഷ്‌കുമാര്‍ പറഞ്ഞു.
















