ലക്നൗ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇന്ന് പുലർച്ചെ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ തലയ്‌ക്ക് ഒന്നരലക്ഷം വിലയിട്ട രണ്ട് കൊടും ക്രിമിനലുകൾ കൊല്ലപ്പെട്ടു.
തലയ്‌ക്ക് 50,000 രൂപ വിലയിട്ട കൊടും ക്രിമിനൽ ആസാദ് മുന്നേഖാൻ , തലയ്‌ക്ക് ഒരു ലക്ഷം വിലയിട്ട സിറാജ് എന്നിവരാണ് കൊല്ലപ്പെട്ടത് . 30 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിറാജ് . ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ, ബൈക്ക്, വൈ-ഫൈ ഡോംഗിൾ വെടിയുണ്ടകൾ, 4 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഒളിവിലായിരുന്ന സിറാജ് സഹാറൻപൂർ ജില്ലയിലെ ഗംഗോ പോലീസ് സ്റ്റേഷൻ പ്രദേശത്ത് വന്നത് അറിഞ്ഞ് പൊലീസ് സംഘം എത്തി സിറാജിനെ വളഞ്ഞിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
ബുലന്ദ്ഷഹർ കോട്‌വാലി പ്രദേശത്ത് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ആസാദിനെ പോലീസ് തിരയുന്നുണ്ടായിരുന്നു. മീററ്റ് നിവാസിയായിരുന്നു ആസാദ് .
അർദ്ധരാത്രിയിൽ, കോട്‌വാലി ദേഹത്ത് പോലീസ് സംഘം സിയാന റോഡ് ജസ്നൗലിക്ക് സമീപം വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സംശയാസ്പദമായി ബൈക്കിൽ സഞ്ചരിക്കുന്ന രണ്ട് പേർ വരുന്നത് കണ്ടത്. തുടർന്ന് വാഹനം നിർത്താൻ സിഗ്നൽ നൽകി. പോലീസ് സിഗ്നൽ നൽകിയിട്ടും, ഇവർ ബൈക്ക് നിർത്താതെ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം ബൈക്ക് പെട്ടെന്ന് തിരിച്ച് രക്ഷപ്പെട്ടു. പോലീസ് സംഘം RTSAT വഴി ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. പൊലീസ് പിന്തുടരുന്നതിനിടയിൽ, സെൽട്ടൺ ബാംബ റോഡിൽ എത്തിയപ്പോൾ, ഗുലാത്തി പോലീസ് സ്റ്റേഷനിലെ പോലീസും എത്തി.
പോലീസ് തങ്ങളെ വളഞ്ഞിരിക്കുന്നതായി കണ്ടതോടെ, ഇവർ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. സ്വയം പ്രതിരോധത്തിനായി പോലീസ് സംഘം നടത്തിയ വെടിവയ്‌പ്പിൽ, ആസാദിന് വെടിയേറ്റു , ഒപ്പമുണ്ടായിരുന്നയാൾ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ പോലീസ് ശ്രമം നടത്തിവരികയാണ്.
















