Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കഥ, തിരക്കഥ, സംവിധാനം ശ്രീനിവാസന്‍

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Dec 21, 2025, 09:16 am IST
inKerala, Entertainment

മലയാള സിനിമയ്‌ക്ക് നല്‍കിയ സംഭാവന എന്തെന്ന് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത് എനിക്ക് വന്ന അഞ്ഞൂറോളം സിനിമകള്‍ ഒഴിവാക്കി എന്നതാണ് ഞാന്‍ ചെയ്ത സംഭാവന. അതുപോലെയാണ് സംവിധാനവും. 49 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. വടക്കുനോക്കിയന്ത്രവും(1989) ചിന്താവിഷ്ടയായ ശ്യാമളയും (1998).

കഥയും തിരക്കഥയും ശ്രീനിയുടേത് തന്നെ. രണ്ടും മലയാളിയെ ഏറ്റവും നന്നായി അടയാളപ്പെടുത്തിയവ. ബ്ലാക് ഹ്യൂമര്‍ എന്നു കേട്ടുമാത്രം ശീലമുള്ള മലയാളിയെ അതെന്താണെന്നു പഠിപ്പിച്ചത് വടക്കുനോക്കിയന്ത്രമാണ്. അവനവനിസത്തിന്റെ പരകോടിയില്‍ മലയാളി എത്രത്തോളം സങ്കുചിതമനസുമായിട്ടാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്കുമുമ്പില്‍ അദ്ദേഹം അവതരിപ്പിച്ചു.

അപകര്‍ഷതാ ബോധത്തിന്റെ മൂര്‍ത്തീഭാവമായ, ഒഥല്ലോ സിന്‍ഡ്രോം തലയ്‌ക്കുപിടിച്ച തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തിന്റെ വികാസപരിണാമങ്ങള്‍ ചിരിപടര്‍ത്തി, ചിന്തയ്‌ക്ക് വളമേകിയാണ് ശ്രീനിവാസന്‍ വരച്ചിട്ടത്. സുന്ദരിയായ ഭാര്യയെ മറ്റൊരാള്‍ തട്ടിയെടുക്കുമോ എന്ന ആശങ്കയില്‍ ജീവിക്കുന്ന തളത്തില്‍ ദിനേശന്‍. സിനിമ അവസാനിക്കുമ്പോള്‍ പോലും ആ ആശങ്ക അവസാനിക്കുന്നില്ല. മലയാളി വടക്കുനോക്കിയന്ത്രത്തിലൂടെ അവനവനെത്തന്നെ കണ്ടു. തളത്തില്‍ ദിനേശനാകാന്‍ തന്നെക്കാള്‍ ‘യോഗ്യത’യുള്ള മറ്റൊരു നടനില്ലെന്നു കൂടി തിരിച്ചറിഞ്ഞ് അദ്ദേഹം ആ വേഷം ചെയ്യുകയായിരുന്നു. ഇന്ന് ആ സിനിമ കാണുമ്പോള്‍ ശ്രീനിവാസനോളം മിഴിവോടെ ആ കഥാപാത്രത്തെ ചെയ്യാന്‍ ലോകത്ത് തന്നെ ആരും ഉണ്ടെന്നു തോന്നില്ല. 1989ല്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ വടക്കുനോക്കിയന്ത്രത്തിലെ അഭിനയത്തിന് പക്ഷേ ശ്രീനിവാസന് അവാര്‍ഡ് ലഭിക്കാത്തത് അദ്ഭുതമാണ്.

മലയാളി ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായിരുന്നു ‘ചിന്താവിഷ്ടയായ ശ്യാമള’. ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഭക്തിയില്‍ അഭയം തേടുന്ന മലയാളിയുടെ കാപട്യത്തെയാണ് അനാവരണം ചെയ്തത്. മലയാളിയുടെ വ്യാജ ആത്മീയതയെ അദ്ദേഹം പരിഹസിച്ചു. സിനിമയിലെ ഓരോ സംഭാഷണവും മലയാളിയുടെ കാപട്യത്തോടുള്ള ചോദ്യങ്ങളായിരുന്നു, വ്യവസ്ഥിതികളുമായി കലഹിക്കലായിരുന്നു. ഈ നാട്ടില്‍ തേങ്ങയെക്കാള്‍ കൂടുതലാണ് ബിരുദം നേടിയവര്‍ എന്ന് സിനിമയില്‍ പറയുന്നുണ്ട്. ഇന്നുകാണുന്ന ഫെമിനിസമല്ല, താന്‍ മനസിലാക്കിയതും അറിഞ്ഞതുമായ ഫെമിനിസം എന്ന് ശ്രീനിവാസന്‍ കാണിച്ചുതന്ന ചിത്രം കൂടിയായിരുന്നു ശ്യാമള. സ്ത്രീശാക്തീകരണത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു അത്. അതുകൊണ്ടാണ് മികച്ച സാമൂഹ്യപ്രതിബദ്ധതയ്‌ക്കുള്ള സിനിമയായി ദേശീയ ജൂറി ചിന്താവിഷ്ടയായ ശ്യാമളയെ തെരഞ്ഞെടുത്തത്. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ശ്യാമളയെ തേടിയെത്തി.

ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്‌ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ അത്രത്തോളം സ്വാധീനിച്ചു. സംവിധാനം ചെയ്ത ഈ രണ്ട് സിനിമകളും അത്തരത്തിലുള്ളവയായിരുന്നു.

Tags: Malayalam MovieActor sreenivasanCondolences to Actor Sreeniasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

New Release

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

New Release

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.