തൃശൂര്‍: യുവതി വീട്ടിലെ അടുക്കളയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് (38) ആണ് മരിച്ചത്.
തൃപ്രയാറില്‍ തയ്യല്‍ കട നടത്തുകയായിരുന്നു യുവതി. വീട്ടിലിരുന്ന് തയ്ച്ച വസ്ത്രങ്ങള്‍ കടയില്‍ നല്‍കാന്‍ ഭര്‍ത്താവും മകളും പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
തയ്ച്ച വസ്ത്രം വാങ്ങാന്‍ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു.നാട്ടുകാര്‍ വാതില്‍ തുറന്ന് അകത്ത് എത്തിയപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കാണുകയായിരുന്നു. സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു.
















