കാസര്‍ഗോഡ്: മടക്കരയില്‍ മുസ്ലിം ലീഗ്- സിപിഎം സംഘര്‍ഷത്തിനിടെ തുരുത്തിയിലെ പള്ളി ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയതിന്‌റെ പേരില്‍ മുസ്ലിം ലീഗ് വനിതാ നേതാവിനെതിരേ കേസെടുത്ത് പോലീസ്. കലാപമുണ്ടാക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ചെറുവത്തൂര്‍ മടക്കര സ്വദേശിനിയും ലീഗ് വനിതാ നേതാവുംചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന നഫീസത്തിനെതിരേയാണ് ചന്തേര പൊലീസ് കേസെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞ് മടക്കരയില്‍ ലീഗ്- സിപിഎം സംഘര്‍ഷം നടന്നിരുന്നു. ഇതിനിടെ തുരുത്തിയിലെ പള്ളി ആക്രമിച്ചെന്നായിരുന്നു വാട്‌സാപ്പിലൂടെ ഇവര്‍ പ്രചാരണം നടത്തിയത്.
















