കാസര്‍ഗോഡ് : വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മി(80) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി അയല്‍വാസികളാണ് വീട്ടിനുളളില്‍ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്.
ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. ലക്ഷ്മി വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. കൊലപാതകം ആണോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്.വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ്.
വീടിന് പിന്നിലെ വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടെത്തി.വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി.
















