ബംഗളൂരു: കര്‍ണാടകയിലെ മഗഡിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കാമുകനടക്കം എല്ലാ പ്രതികളും അറസ്റ്റിലായി.
കാമുകന്‍ വികാസ്, പ്രശാന്ത്, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ദീര്‍ഘകാലമായി ഇവരില്‍ നിന്ന് ഭീഷണികളും ചൂഷണവും നേരിടേണ്ടി വന്നതായി പൊലീസ് വെളിപ്പെടുത്തി.
ഹെല്‍ത്ത് സയന്‍സസ് വിദ്യാര്‍ത്ഥിയായ വികാസ് പെണ്‍കുട്ടിയെ മാസങ്ങളായി സോഷ്യല്‍ മീഡിയ വഴി ഫോളോ ചെയ്യുകയും വിശ്വാസം നേടിയെടുക്കുകയും പിന്നീട് വിവാഹവാഗ്ദാനം നല്‍കി കൂടിക്കാഴ്ചകള്‍ക്ക് അവസരമൊരുക്കുകയും അവ രഹസ്യമായി ചിത്രീകരിക്കുകയും ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം വാങ്ങിയെടുക്കുകയുമായിരുന്നു ആദ്യം ചെയ്തത്.മറ്റു സുഹൃത്തുക്കളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തത്.
‘മൂന്ന് പ്രതികളും പെണ്‍കുട്ടിയുടെ പരിചിതരും ഒരേ പ്രദേശത്തുനിന്നുള്ളവരുമാണ്. കുറ്റകൃത്യം ചെയ്യാന്‍ അവര്‍ ആ പരിചയം ദുരുപയോഗം ചെയ്തു’ വെന്ന് എസ്പി ശ്രീനിവാസ് ഗൗഡ പറഞ്ഞു.
















