തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളയോടനുബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍. പ്രത്യേക അന്വേഷണ സംഘത്തോടാണ് ഗോവര്‍ദ്ധന്‍ ഇക്കാര്യം പറഞ്ഞത്.
ശബരിമലയിലെ സ്വര്‍ണമാണ് തനിക്ക് കിട്ടിയതെന്ന് അറിയാമായിരുന്നു.പരിഹാരമായി ശബരിമലയില്‍ അന്നദാനംനടത്താനും മാളികപ്പുറത്തേക്ക് മാല വാങ്ങാനും 20 ലക്ഷം രൂപ നല്‍കിയെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്‍കി.
ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും ശബരിമലയിലെ സ്വര്‍ണം വേര്‍തിരിച്ച സ്ഥാപനത്തിന്റെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും ഇപ്പോള്‍ റിമാന്‍ഡിലാണ്.കേസില്‍ സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍, സി പി എം സഹയാത്രികനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു, ശബരിമല മുന്‍ അഡ്മിസ്‌ട്രേറ്റിവ് ഓഫീസര്‍ സുധീഷ് കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരും റിമാന്‍ഡിലാണ്.
















