കണ്ണൂര്‍: തലശേരിയില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തില്‍ തീപിടുത്തം. കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്.
തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും തീപടര്‍ന്നു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആദ്യം തലശേരിയില്‍ നിന്നും പിന്നീട് തീപിടുത്തത്തിന്റെ വ്യാപ്തി കൂടിയത് കണക്കിലെടുത്ത് രണ്ട് സ്ഥലങ്ങളില്‍ നിന്ന് കൂടി അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി.
സമീപം വീടുകളൊന്നുമില്ല.വ്യാവസായിക മേഖലയാണ്. തീപിടുത്തമുണ്ടായ ഉടന്‍ തൊഴിലാളികള്‍ പുറത്തെത്തിയതിനാല്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















