പാനൂര്‍: ആയുധങ്ങളുമായി സിപിഎമ്മുകാരെ പോലീസ് പിടികൂടി. പാനൂര്‍ കുന്നോത്ത്പറമ്പില്‍ നിന്നുമാണ് എട്ടംഗ സിപിഎം സംഘത്തെ അറസ്റ്റ് ചെയ്തത്.
റിനീഷ്, അമല്‍ദാസ്, അഖില്‍ രാജ്, അരുണ്‍, നവീന്‍, റോഷിന്‍രാജ്, ലിയോ ജോണ്‍, ജെസിന്‍ എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായത്. ഇവരില്‍ കുന്നോത്ത് പറമ്പ് സ്‌ഫോടന കേസിലെ പ്രതികളും ഉള്‍പ്പെടുന്നു.
കുന്നോത്ത്പറമ്പില്‍ മാരകായുധങ്ങളുമായി ഒരു സംഘം ആളുകള്‍ നില്‍ക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചത്.
പ്രതികളില്‍ നിന്ന് വടിവാള്‍, കുപ്പികള്‍, വടികള്‍ എന്നിവ പിടിച്ചെടുത്തു. മനപ്പൂര്‍വം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്.
















