പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്.വെളളിയാഴ്ച വൈകിട്ട് 6 മണി വരെ 75000 ത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്.
കഴിഞ്ഞ ദിവസം ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി.27നാണ് മണ്ഡല പൂജ.ഇതിന് ശേഷം മൂന്ന് ദിവസം നട അടയ്‌ക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് കൂടാനാണ് സാധ്യത.
തിരക്ക് കൂടുന്നതിനാല്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ ശേഷം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് അറിയിച്ചു.
















