തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലേബര്‍ കോഡുകള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് അവകാശപ്പെടുമ്പോഴും അതേക്കറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത തൊഴില്‍ കോണ്‍ക്ലേവ് . ലേബര്‍ കോഡുകളെ കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികള്‍ക്ക് ലേബര്‍ കോഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും മൂന്ന് നിയമ വിദഗ്ധര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാന്‍ കോണ്‍ക്ലേവ് തീരുമാനിച്ചതായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസര്‍ ശ്യാം സുന്ദര്‍, വര്‍ക്കിച്ചന്‍ പേട്ട എന്നിവര്‍ ആയിരിക്കും കമ്മിറ്റി അംഗങ്ങള്‍. രണ്ട് ഗവേഷക വിദ്യാര്‍ഥികള്‍ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കവര്‍ന്നെടുക്കുന്ന നിയമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോണ്‍ക്ലേവ് പാസ്സാക്കി. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബര്‍ കോഡുകള്‍ക്ക് അനുകൂലമായി നിയമഭേദഗതി വരുത്തിയപ്പോള്‍, തൊഴിലാളി വിരുദ്ധമായ ഒരു ഭേദഗതിയും വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് കേരളമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴില്‍ എന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍, സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എങ്കില്‍ പിന്നെ ലേബര്‍ കോഡുകളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്നതെന്ന് എന്തിനെന്ന ചോദ്യം ബാക്കിയാവു
















