കാലം മാറിയതോടെ നമ്മുടെ ആരോഗ്യസങ്കൽപ്പങ്ങളും മാറി. ഭക്ഷണരീതികൾ മാറി. ഴിക്കുന്ന ഭക്ഷണത്തിലും നിയന്ത്രണം വന്നു. ഭക്ഷണത്തിൽ എണ്ണ, മധുരം, അധികം കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നതിലേക്ക് നമ്മുടെ ഭക്ഷണസംസ്കാരം വളർന്നു കൊണ്ടിരിക്കുകയാണ്.
കറികളിലും മറ്റും എണ്ണ ചേർക്കുന്നതാണ് മലയാളികളുടെ ഒരു രീതി. തോരൻ, മെഴുക്ക് പുരട്ടി എന്നിവയിലെല്ലാം എണ്ണ ഉപയോഗിക്കുന്നതാണ് നമ്മുടെ ശീലം. അത്തരത്തിൽ എണ്ണ ഉപയോഗിക്കുമ്പോൾ എണ്ണ ചിലപ്പോൾ അൽപ്പം കൂടി പോകാനും സാധ്യതയുണ്ട്. ഇങ്ങനെ എണ്ണ കൂടിപ്പോയാൽ ഒഴിവാക്കാൻ ഒരു സൂപ്പർ ട്രിക്ക് ഉണ്ട്.കുറഞ്ഞ സമയം കൊണ്ട് എണ്ണയെ വേർതിരിക്കാം.
ഒരു ചെറിയ പാത്രമെടുത്ത് കറി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പാത്രത്തിന്റെ നടുവിലായി വയ്‌ക്കുക. തോരൻ രണ്ട് വശത്തേക്കും മാറ്റി വച്ചിട്ട് വേണം ചെറിയ പാത്രം നടുവിലായി വെയ്‌ക്കാൻ. അതിനു ശേഷം മൂടി വെയ്‌ക്കുക. കുറച്ച് സമയം കഴിയുമ്പോൾ മൂടി വെച്ച അടപ്പ് എടുത്തു മാറ്റുക. എന്തെങ്കിലും ഉപയോഗിച്ച് കറിയുടെ നടുവിൽ വെച്ചിരിക്കുന്ന ചെറിയ പാത്രം എടുത്തു മാറ്റുക. ചെറിയ പാത്രം കൊണ്ട് എണ്ണ മൂടിവെച്ച് വശങ്ങളിൽ നിന്ന് തോരൻ എടുത്തു മാറ്റാവുന്നതാണ്. ദീപ്തി കപൂർ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
















