ഇടുക്കി: ഉറങ്ങിക്കിടന്ന വൃദ്ധയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം തടവ് . മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയില്‍ സരോജിനി (72) കൊല്ലപ്പെട്ട കേസില്‍ വെള്ളത്തൂവല്‍ വരകില്‍ സുനില്‍കുമാറിനെയാണ് (56) ജില്ലാ കോടതി ശിക്ഷിച്ചത്.
അവിവാഹിതയായ സരോജിനിയുടെ വീട്ടില്‍ വര്‍ഷങ്ങളായി സഹായിയായി നില്‍ക്കുകയായിരുന്നു സഹോദരീ പുത്രനായ സുനില്‍ കുമാര്‍. ആറ് കോടിയോളം രൂപയുടെ തന്‌റെ സ്വത്തുക്കള്‍ സുനിലിനു നല്‍കുമെന്ന് സരോജിനി ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് രണ്ടു സഹോദരിമാര്‍ക്കും അവരുടെ എല്ലാ മക്കള്‍ക്കുമായും വീതംവെച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിന് സുനിലിനെ പ്രേരിപ്പിച്ചത്.
പലതവണയായി റേഷന്‍ മണ്ണെണ്ണ വാങ്ങി ശേഖരിച്ചു വച്ചിരുന്ന സിനില്‍ കുമാര്‍ 2021 മാര്‍ച്ച് 31ന് രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അടുക്കളയില്‍ കൊണ്ടിട്ട ശേഷംഗ്യാസ് തുറന്നുവിട്ട് വീണ്ടും തീ കൊളുത്തി തെളിവ് നശിപ്പിക്കാനും ശ്രമിച്ചു്.
















