തിരുവല്ല: ചെറുകിട സംരംഭങ്ങളിലൂടെ സാമ്പത്തിക, സാമൂഹിക രംഗത്ത് ക്ഷത്രിയ വനിതകളെ മുഖ്യധാരയില്‍ എത്തിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി ക്ഷത്രിയ ക്ഷേമ സഭ വനിതാ വിഭാഗം സംസ്ഥാന സമ്മേളനം സമാപിച്ചു.
വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. സുജാത രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഭ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ലളിതാംബിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി വി.കെ. മധുകുമാര്‍ വര്‍മ, വനിത വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാധിക വര്‍മ, എം.കെ. സൂര്യകുമാര്‍ വര്‍മ, കോമളവല്ലി കൃഷ്ണ വര്‍മ, സുപ്രിയ സുരേഷ്, പി.ആര്‍. വര്‍മ, ശ്രീജ വര്‍മ, രാജശ്രീ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

ചെറുകിട സംരംഭക ക്ലാസുകള്‍, പുസ്തക പ്രകാശനം, കലാപരിപാടികള്‍ എന്നിവയും നടത്തി. സംസ്ഥാന വനിത വിഭാഗം ഭാരവാഹികള്‍: ഡോ. കെ. സുജാത രാമചന്ദ്രന്‍ (പ്രസി), കോമളവല്ലി കൃഷ്ണ വര്‍മ, ശോഭന വര്‍മ (വൈസ് പ്രസി), പി.കെ. രാധിക വര്‍മ (ജന. സെക്ര), രാജശ്രീ വര്‍മ, പാര്‍വതി വര്‍മ (ജോ. സെക്ര), സുപ്രിയ സുരേഷ് (ട്രഷ).











