കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ എസ് എച്ച് ഒ പ്രതാപ ചന്ദ്രന് സസ്‌പെന്‍ഷന്‍.മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സസ്പന്‍ഷന്‍.
ഉടന്‍ തന്നെ പ്രതാപ ചന്ദ്രനെതിരെ കര്‍ശനനടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നു.പിന്നാലെയാണ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ക്രമസമാധാന ചുമതലയുള്ള എച്ച് വെങ്കിടേഷിന് നിര്‍ദേശം നല്‍കി.
നിലവില്‍ അരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയാണ് പ്രതാപ ചന്ദ്രന്‍.
2024 ജൂണിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഹൈക്കോടതി ഇടപെട്ടതോടെയാണ് ഗര്‍ഭിണിയെ മര്‍ദ്ദിക്കുന്ന പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ മര്‍ദ്ദനമേറ്റ യുവതിക്ക് ലഭിച്ചത്.
















