പട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് നീക്കി മുഖം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ വനിതാ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു. നിയമന ഉത്തരവ് ചടങ്ങിലെ ഈ സംഭവം മാനസികമായി തളര്‍ത്തിയെന്നാണ് യുവതി പറയുന്നത്. ബിഹാറിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് നല്കുന്ന ചടങ്ങിലാണ് സംഭവം ഉണ്ടായത്.
മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഇസ്ലാമിക പാര്‍ട്ടികളും ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിതീഷ്കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വക്താവായ ശ്വേതപ്രിയ അഭിപ്രയാപ്പെടുന്നത്. നിതീഷ്കുമാറിന് മാനസികമായി സ്ഥിരതയില്ലെന്ന രീതിയിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. 20 വര്‍ഷമായി ബീഹാറില്‍ മുഖ്യമന്ത്രിയായി തുടരുന്ന ബീഹാറിലെ പൊതുജനങ്ങള്‍ അംഗീകരിക്കുന്ന ശുദ്ധവ്യക്തിത്വമാണ് നിതീഷ് കുമാര്‍. അഴിമതിയുടെ കറ പുരളാത്ത നേതാവ് എന്നതാണ് നിതീഷ് കുമാറിന്റെ സവിശേഷത. അവിവാഹിതനായ ഈ എഞ്ചിനീയര്‍ നാടിനെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവിതത്തില്‍ രാഷ്‌ട്രീയം തെരഞ്ഞെടുത്ത്. അതില്‍ അദ്ദേഹം ജീവിതത്തിലുടനീളം വിജയിച്ചു. അതുകൊണ്ട് തന്നെ ഈ വിവാദം എത്രത്തോളം ക്ലച്ച് പിടിക്കുമെന്ന് പലരും സംശയിക്കുന്നു. എന്തായാലും ഡോ.പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിനി ജോലിക്ക് ചേരേണ്ടെന്ന് അവരുടെ കുടുംബം തീരുമാനിച്ചിരിക്കുകയാണ്.
മതമൗലിക ഇസ്ലാമിക സംഘടനകളും ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുകയാണ്. ഒരു കുഞ്ഞിനോടുള്ള വാത്സല്യത്തോടെ ഉദ്യോഗാര്‍ത്ഥിനിയുടെ മുഖം കാണാനുള്ള ആകാംക്ഷയോടെയാണ് നിതീഷ് കുമാര്‍ നിക്കാബ് നീക്കി നോക്കുന്നത്. വിദ്യാര്‍ത്ഥിനിക്ക് ആ സമയത്ത് യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കുന്നതായി വീഡിയോയില്‍ കാണുന്നില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.
















