കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയ സംഘര്‍ഷ മേഖലകളില്‍ ഉഗ്രശേഷിയുള്ള ഗുണ്ട് നിര്‍മാണം തകൃതിയെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബോംബിനു സമാനമായി ഉപയോഗിക്കാവുന്ന ഗുണ്ടുകളാണ് നിര്‍മിക്കുന്നത്. ബോംബ് നിര്‍മിക്കുന്നതിനിടെ അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഗുണ്ടുകള്‍ നിര്‍മിക്കുന്നത്.
ബോംബ് നിര്‍മാണത്തിനിടെ കണ്ണൂരില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഗുണ്ടുകള്‍ നിര്‍മിക്കുന്നതിനിടെ അപകടങ്ങള്‍ സംഭവിക്കാറില്ല. ബോംബിനേക്കാള്‍ എളുപ്പത്തില്‍ ഗുണ്ടുകള്‍ നിര്‍മിക്കാനും സാധിക്കും. ബോംബ് നിര്‍മിക്കുന്ന പോലെ കേസുകളും വരില്ല. എന്നാല്‍, ബോംബ് പോലെതന്നെ അപകടകാരിയാണ് ഗുണ്ടുകളെന്നുമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.















