ഇന്റര്‍നാഷണല്‍ ബിസിനസ്, ഹ്യൂമെന്‍ റിസോഴ്‌സസ്, എന്റര്‍പ്രണര്‍ഷിപ്പ്, ബിസിനസ് ഡാറ്റാ അനലിറ്റിക്‌സ് അടക്കം 5 എംബിഎ കോഴ്‌സുകള്‍
രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനു. 28
വിശദവിവരങ്ങള്‍ https://ubsadmissions.puchrd.ac.in ല്‍
ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും (എസ്‌സി/എസ്ടി/ബിസി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45% മതി) ഐഐഎം ക്യാറ്റ് 2025 സ്‌കോറും ഉള്ളവര്‍ക്ക് പഞ്ചാബ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൡല്‍ ഇനിപറയുന്ന അഞ്ച് ഫുള്‍ടൈം എംബിഎ പ്രോഗ്രാമുകളില്‍ പ്രവേശനം തേടാം. സിഎ/സിഎംഎ/സിഎസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രോഗ്രാമുകള്‍: 1. എംബിഎ (2) എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് (3) എംബിഎ ഹ്യൂമെന്‍ റിസോഴ്‌സ് (4) എംബിഎ എന്റര്‍പ്രണര്‍ഷിപ്പ് (5) എംബിഎ ബിസിനസ് ഡാറ്റാ അനലിറ്റിക്‌സ്.
രജിസ്‌ട്രേഷന്‍ ഫീസ്: 3250 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1625 രൂപ. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വാഴ്‌സിറ്റിയുടെ https://ubsadmissions.puchrd.ac.in- സന്ദര്‍ശിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ തുടങ്ങി. ജനു. 28 ന് അവസാനിക്കും. ഹാര്‍ഡ് കോപ്പി ഫെബ്രു. 10 വൈകിട്ട് 4 വരെ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി വെബ്‌സൈറ്റിലുണ്ട്.
ഐഐഎം ക്യാറ്റ് 2025 സ്‌കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ്ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് സെലക്ഷന്‍.
വാര്‍ഷിക ട്യൂഷന്‍ ഫീസ്: എംബിഎ/എംബിഎ (ഐബി)/എംബിഎ (എച്ച്ആര്‍)- 31,675 രൂപ. എംബിഎ (ഇപി) 1,35,135 രൂപ. എംബിഎ (ബിഡിഎ) 2 ലക്ഷം രൂപ. പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) എല്ലാ കോഴ്‌സുകള്‍ക്കും വാര്‍ഷിക ട്യൂഷന്‍ ഫീസ് 6000 യുഎസ് ഡോളറാണ്.













