Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോവ വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 08:17 am IST
in Kerala
ഗോവ വിമോചനസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പരേതനായ എ.കെ. ശങ്കരമേനോന്റെ ഭാര്യ ജാനകി ടീച്ചര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉപഹാരം നല്‍കുന്നു. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം

ഗോവ വിമോചനസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പരേതനായ എ.കെ. ശങ്കരമേനോന്റെ ഭാര്യ ജാനകി ടീച്ചര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉപഹാരം നല്‍കുന്നു. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണം തുടരുന്നതിനെതിരെ അമ്പതുകളില്‍ നടന്ന വിമോചനസമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നുവെന്നും ആരും ആ സമരത്തില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എഐസിസി പ്രമേയം പാസാക്കിയിരുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗോവ വിമോചന സമരത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗോവ വിമോചനസമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോവയ്‌ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ഗോവന്‍ ജനത പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമെന്ന് സൂചിപ്പിച്ച് എഐസിസി പ്രമേയം പാസാക്കി. ദീന്‍ദയാല്‍ ഉപാധ്യായ, ഗോവ സ്വതന്ത്രമല്ലെങ്കില്‍ ഭാരതം സ്വതന്ത്രമല്ല എന്ന് പ്രഖ്യാപിച്ച് ഗോവ മുക്തി സമിതി രൂപീകരിച്ചു. ജനസംഘം നേതാവായ ജഗന്നാഥ റാവു ജോഷിയുടെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നു. ഗോവയെ മോചിപ്പിക്കാന്‍ നടന്ന സമരത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സത്യാഗ്രഹ സമരഭടന്മാരായെത്തി. ചെറിയ പ്രദേശമാണെങ്കിലും സ്വതന്ത്രമാകണമെന്ന ആഗ്രഹം ഭാരതമാതാവ് എന്ന സങ്കല്‍പത്തില്‍ നിന്ന് ഉണ്ടായതാണ്. ഭാരതം സമ്പൂര്‍ണമായി സ്വതന്ത്രമാകണമെന്ന ചിന്തയുടെ ഫലമായിരുന്നു അത്, അദ്ദേഹം പറഞ്ഞു.

ഗോവ വിമോചന സമരക്കാലത്ത് പ്രധാനമന്ത്രി നെഹ്‌റു വിദേശയാത്രയിലായിരുന്നപ്പോഴാണ് അദ്ദേഹത്തെ പോലും അറിയിക്കാതെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും പട്ടാളമേധാവികളും ചേര്‍ന്ന് ഗോവ പിടിച്ചെടുത്തതെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭാരതം സ്വതന്ത്രമായതിന് ശേഷം പോര്‍ച്ചുഗീസ് കോളനിയായ ഗോവ സ്വതന്ത്രമാവാന്‍ എന്തുകൊണ്ട് 14 വര്‍ഷം വേണ്ടിവന്നു എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. ഗോവയെ അന്താരാഷ്‌ട്ര വിഷയമാക്കി, ആ കെണിയില്‍ വീണുപോയതാരാണ്? എന്തുകൊണ്ട് പതിനാല് വര്‍ഷം നഷ്ടപ്പെടുത്തി എന്നത് ചര്‍ച്ച ചെയ്യാന്‍ തയാറാകണം, അദ്ദേഹം പറഞ്ഞു.

ഗോവ വിമോചന സമരത്തിന് മലബാര്‍ പ്രദേശത്ത് നിന്ന് പോയ സംഘത്തെ നയിച്ച എ.കെ. ശങ്കരമേനോന്റെ പത്‌നി ജാനകി ടീച്ചര്‍, സമരസേനാനികളായ ടി. സുകുമാരന്റെ പത്‌നി നാണിക്കുട്ടിഅമ്മ, ദാമോദരന്‍ നായരുടെ ഭാര്യ കല്ല്യാണിക്കുട്ടി അമ്മ, കെ.പി. സുകുമാരന്റെ ഭാര്യ കെ.ടി. ദേവകി, ടി. ഗോവിന്ദന്റെ മകന്‍ അരുണ്‍കുമാര്‍, കുട്ടിഗോപാലന്റെ സഹോദര പുത്രി പുഷ്പ എസ്.എന്‍. എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി.

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മധുകര്‍ വി. ഗോറെ, ഗോവ വിമോചനസമര അനുസ്മരണ സമിതി ചെയര്‍മാന്‍ എ. ദേവദാസ്, ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. ഗവര്‍ണര്‍ക്ക് സമിതിയുടെ ഉപഹാരം ജന്മഭൂമി വികസനസമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, നിയുക്ത ചാലപ്പുറം ഡിവിഷന്‍ കൗണ്‍സിലര്‍ കെ.പി. അനില്‍കുമാര്‍ എന്നിവര്‍ നല്‍കി. ചിത്രരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ സമ്മാനം നല്‍കി. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെ കുറിച്ചുള്ള സംഘപഥത്തിലെ നാരായണം എന്ന ഗ്രന്ഥം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പി.എസ്. ശ്രീധരന്‍ പിള്ളക്ക് നല്‍കി പ്രകാശനം ചെയ്തു.

Tags: congressGovernor Rajendra Vishwanath ArlekarGoa liberation movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.