അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ എട്ടിന് 326 എന്ന നിലയിലാണ്.
സെഞ്ച്വറി നേടിയ മധ്യനിര ബാറ്റര്‍ അലക്‌സ് ക്യാരിയാണ് ഓസീസിനെ രക്ഷിച്ചത്. 143 പന്തില്‍ എട്ടു ബൗണ്‍റിയും ഒരു സിക്‌സുമടക്കം 106 റണ്‍സ് നേടിയ അദ്ദേഹം പുറത്തായി. ഉസ്മാന്‍ ഖവാജ 82 റണ്‍സെടത്തു. ഒരു ഘട്ടത്തില്‍ നാലിന് 94 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ ക്യാരി കരകയറ്റുകയായിരുന്നു. 33 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും റണ്ണൊന്നുമെടുക്കാതെ നേഥന്‍ ലയണുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്നും വില്‍ജാക്‌സ് രണ്ടും വിക്കറ്റുകള്‍ നേടി.
















