ഇസ്ലാമബാദ് : ഇത്രയും കാലം പാകിസ്ഥാന്‍ എന്ന രാജ്യത്തെ മുസ്ലിങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്ന നേതാവ് എന്ന നിലയിലാണ് കര്‍ക്കശനിലപാടുള്ള പാകിസ്ഥാന്റെ പട്ടാളമേധാവിയായ അസിം മുനീറിന് വലിയ സ്വീകാര്യത ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോഴിതാ തന്റെ മൂന്നാമത്തെ യുഎസ് യാത്രയ്‌ക്കൊരുങ്ങുന്ന അസിം മുനിര്‍ പാകിസ്ഥാന്‍ കാരെ വഞ്ചിക്കുന്ന ഒരു കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ ആണ് ട്രംപിനെ കാണാന്‍ പോകുന്നത്.
ഇസ്രയേല്‍-ഹമാസ് സമാധാനം പുനസ്ഥാപിക്കാന്‍ ഗാസയില്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരെ നിയോഗിക്കാനുള്ള ട്രംപിന്റെ തീരുമാനമനുസരിച്ച് പാകിസ്ഥാന്‍ പട്ടാളക്കാരെ ഗാസയിലേക്ക് അയയ്‌ക്കാന്‍ സമ്മതിക്കുന്ന കരാറിലാണ് അസിം മുനീര്‍ ഒപ്പുവെയ്‌ക്കാന്‍ പോകുന്നത്. ഗാസയിലെ ഹമാസിനെപ്പോലും നിലയ്‌ക്ക് നിര്‍ത്തേണ്ട ഉത്തരവാദിത്വം പാക് പട്ടാളക്കാര്‍ക്ക് ഏറ്റെടുക്കേണ്ടിവരും. അപ്പോള്‍ മുസ്ലിമിനെതിരായ സൈന്യമായി പാകിസ്ഥാന്‍ സൈന്യം മാറേണ്ടിവരും.
ഇത് പാകിസ്ഥാനികള്‍ക്കിടയില്‍ അസിം മുനീറിന് ചീത്തപ്പേരുണ്ടാക്കിയേക്കാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
















