തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പ്ലാസ ജീവനക്കാരെ ഒരു സംഘം മര്‍ദ്ദിച്ചു.വെള്ള ഫോര്‍ച്യൂണര്‍ കാറില്‍ എത്തിയ സംഘം പ്രകോപനമില്ലാതെ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാര്‍ മുന്നോട്ട് നീക്കി നിര്‍ത്തിയ ശേഷം സംഘം കാറില്‍ നിന്നിറങ്ങി ജീവനക്കാരെ കയ്യേറ്റം ചെയ്തു.കസേരയില്‍ ഇരിക്കുന്ന ജീവനക്കാരനെ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.
ടോള്‍ പ്ലാസയിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തില്‍ ടോള്‍ പ്ലാസ അതികൃതര്‍ പൊലീസില്‍ പരാതി നല്‍കി.














