Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ ഒരു അസാധാരണ രാഷ്‌ട്രീയനീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നിലെ ഉത്തരവാദിത്വം നിഷേധിക്കുന്ന പതിവ് രീതി വിട്ട് ദല്‍ഹിയിലെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു രേഖാ ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 10:46 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ ഒരു അസാധാരണ രാഷ്‌ട്രീയനീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നിലെ ഉത്തരവാദിത്വം നിഷേധിക്കുന്ന പതിവ് രീതി വിട്ട് ദല്‍ഹിയിലെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു രേഖാ ഗുപ്ത. ഇതിന് മുന്‍പ് ഒരു രാഷ്‌ട്രീയ നേതാവും പറയാന്‍ തയ്യാറായിട്ടില്ലാത്ത കാര്യം രേഖാ ഗുപ്ത പറഞ്ഞപ്പോള്‍ അതിന് കയ്യടിയും ഉയരുന്നുണ്ട്.

ദല്‍ഹിയിലെ അതിരൂക്ഷമായ യാഥാര്‍ത്ഥ്യമാണ് രേഖാ ഗുപ്ത കഴിഞ്ഞ ദിവസം തന്റെ പ്രസംഗത്തില്‍ തുറന്നുകാണിച്ചത്. “വെറും 1500 ചതുരശ്ര കിലോമീറ്റര്‍ മാത്രം വ്യാപ്തിയുള്ള നഗരമാണ് ദല്‍ഹി. ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത് മൂന്ന് കോടി ജനങ്ങള്‍. ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ പുക തുപ്പുന്നു. അവയില്‍ പലതും വേണ്ടവിധം പരിശോധന നടത്തിയിട്ടില്ലാത്ത വാഹനങ്ങളാണ്. ദല്‍ഹിക്ക് മര്യാദയ്‌ക്ക് ശ്വസിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലോ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. പകരം ഉത്തരവാദിത്വം ഏറ്റെടുക്കലാണ്”. തന്റെ പ്രസംഗത്തില്‍ രേഖാ ഗുപ്ത ഇത്രയും തുറന്നുപറഞ്ഞപ്പോള്‍ ദല്‍ഹിക്കാരില്‍ പലരും അത് അംഗീകരിക്കുകയായിരുന്നു. പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ, ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ടുള്ള ഈ രാഷ്‌ട്രീയ നീക്കം പതിവ് രാഷ്‌ട്രീയശൈലികളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു.

ദല്‍ഹിയിലെ വായുമലിനീകരണത്തിന് ശാശ്വതമായ ഒരു പരിഹാരമാണ് രേഖാ ഗുപ്ത തേടാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ദല്‍ഹിയുടെ വായു ഗുണനിലവാര സൂചിക 350നും 411നും ഇടയ്‌ക്കാണ്. ഇത് അപകടകരം എന്ന തോതിലാണ്. 1500 ചതുരശ്ര കിലോമീറ്ററിനകത്ത് ദശലക്ഷക്കണക്കിന് പരിശോധിക്കപ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉയര്‍ത്തുന്ന വായുമലിനീകരണ ഭീഷണി വളരെ വലുതാണ്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക എന്നതാണ് രേഖാ ഗുപ്ത ഇതിന് മുന്നോട്ട് വെയ്‌ക്കുന്ന ഒരു പരിഹാരം. കാര്‍പൂളില്‍, മെട്രോയില്‍, ബസ്സില്‍ ഇങ്ങിനെ പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നതിലേക്ക് ജനങ്ങള്‍ മാറണമെന്നുമാണ് രേഖഗുപ്ത നിര്‍ദേശിക്കുന്നത്. ഇതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണം വലിയ തോതില്‍ കുറയ്‌ക്കാന്‍ കഴിയും. ഇത് ദല്‍ഹിയുടെ ശ്വാസകോശത്തെ മെച്ചപ്പെടുത്തും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറയ്‌ക്കാന്‍ കൃത്രിമമഴ ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ തേടിയ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയം കണ്ടിരുന്നില്ല. കുറഞ്ഞചെലവില്‍ ഐഐടികളുമായി ചേര്‍ന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം മേഘങ്ങളില്‍ വേണ്ടത്ര അളവില്‍ ജലാംശമില്ലാത്തതിനാല്‍ പൂര്‍ണ്ണതോതില്‍ വിജയിച്ചിരുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ തുടരുകയാണ്. പഞ്ചാബില്‍ നിന്നും ആം ആദ്മിയുടെ അനുഗ്രഹാശിസ്സുകളോടെ നടക്കുന്ന കര്‍ഷകരുടെ വൈക്കോല്‍ കത്തിക്കലാണ് ദല്‍ഹിയിലെ വായു ഗുണനിലവാര സൂചികയെ മേലോട്ട് ഉയര്‍ത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: Arvind Kejriwaldelhi pollutionRekha GuptaAir Quality IndexAQI DelhiDelhi Air pollutionDelhi city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

India

വായു ഗുണനിലവാര സൂചിക ഗണ്യമായി മെച്ചപ്പെട്ടു, ദല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

India

ജെന്‍സീ കലാപം നടക്കുമോ എന്നറിയാന്‍ വിദ്യാര്‍ത്ഥികളെ ഇറക്കി ദല്‍ഹിയില്‍ ടെസ്റ്റ് ഡോസ്….കോടതി കലാപകാരികളെ അകത്തിട്ടു; ഇന്ത്യ അല്‍പം വലുതാണ്……

India

ദല്‍ഹിയില്‍ കലാപശ്രമം; മലിനീകരണത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ നക്സലൈറ്റ് ഹിദ് മയ്‌ക്ക് മുദ്രാവാക്യം വിളിച്ചു, അറസ്റ്റ് ചെയ്തു

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)
India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.