തിരുവനന്തപുരം: കുറ്റവാളികള്‍ക്ക് പരോളിനും ജയിൽ സൗകര്യങ്ങൾ ഒരുക്കാനും പണം വാങ്ങിയതിന് ജയിൽ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലൻസ്. വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥൻ വഴിയാണ് ഡിഐജി പണം വാങ്ങുന്നത്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്. മുൻപും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ട് വട്ടം സസ്‌പെൻഷനിലായിട്ടുണ്ട്.
















