Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രത്തിന്റേതെന്ന് തുറന്നുപറഞ്ഞ് മന്ത്രി എം.ബി. രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 04:50 am IST
in Kerala

തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായും കേന്ദ്രപദ്ധതിയാണെന്നും അതിന്റെ 90 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെന്നും തുറന്നുപറഞ്ഞ് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. മെറ്റീരിയല്‍ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്. 125 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുമെന്നത് പൊള്ളയായ വാഗ്ദാനമാണ്. നിലവിലെ 40 ശതമാനം അധികബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം ശരാശരി 4000 കോടി രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്ക് ചെലവായി വരുന്നത്. ഇതിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. നിലവില്‍ മെറ്റീരിയല്‍ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കുന്നത്. ബില്ലിലെ സെക്ഷന്‍ 22(2) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് വിഹിതം 60:40 എന്ന ശതമാനത്തിലേക്ക് മാറ്റുമ്പോള്‍ ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. ശരാശരി 4000 കോടി രൂപ വാര്‍ഷിക ചെലവ് വരുന്ന പദ്ധതിയുടെ 40 ശതമാനം തുകയായ 1600 കോടി രൂപ സംസ്ഥാനത്തിന്റെ ബാധ്യതയിലേക്ക് മാറ്റപ്പെടും. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം നടപ്പിലാക്കുന്നതിന് തുല്യമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും മന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 19.37 ലക്ഷം സജീവ കുടുംബങ്ങളിലായി 22.61 ലക്ഷം സജീവ തൊഴിലാളികള്‍ ഉണ്ട്. 2024-25 സാമ്പത്തിക വര്‍ഷം 13.72 ലക്ഷം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിട്ടുള്ളതും 9.07 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതുമാണ്. ഇതുവഴി തൊഴില്‍ കൂലി ഇനത്തില്‍ 3107.914 കോടി രൂപയും, 713.05 കോടി സാധന-വിദഗ്ധ കൂലി ഇനത്തിലും മാത്രം ചെലവഴിച്ചു. മൊത്തം ചെലവ് 4011.53 കോടി രൂപ. ഇതിന്റെ 90 ശതമാനം കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്. നാട്ടിലെ സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഈ കൂലിയില്‍ 40 ശതമാനം ഇനി സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

പുതിയ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു ഒരു സാമ്പത്തിക വര്‍ഷത്തെ വിഹിതം വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിനുപരിയായി വരുന്ന ചെലവു സംസ്ഥാനം വഹിക്കണം എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വേതന നിരക്കില്‍ കണക്കാക്കിയാല്‍ ഇത് ഏകദേശം 1400 കോടി രൂപയോളം വരും. സംസ്ഥാനം ഈ തുക അധികമായി കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകും. ഇത്രയുംകാലം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നു പറഞ്ഞാണ് സര്‍ക്കാരും പാര്‍ട്ടിയും തൊഴിലുറപ്പു തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നത്. അതിനാണ് പദ്ധതിയുടെ പേരുമാറ്റത്തിലൂടെയും വ്യവസ്ഥാമാറ്റത്തിലൂടെയും അറുതി വരുന്നത്.

തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് ഒരു പങ്കാളിത്തവും ഇല്ലെന്നും സംസ്ഥാനതല സമിതിയില്‍ കേന്ദ്ര പ്രതിനിധി വരുമെന്നും തൊഴില്‍ നല്‍കാത്ത സാഹചര്യത്തിലെ അലവന്‍സിന്റെയും, വേതനം വൈകുന്നതിന്റെ നഷ്ടപരിഹാരവും പൂര്‍ണമായും സംസ്ഥാനത്തിന്റെ ചുമതലയായി വരുന്നുവെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ദിനങ്ങള്‍ 100 ല്‍ നിന്ന് 125 ആക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും പൊള്ള വാഗ്ദാനമാണ്. കേന്ദ്രസര്‍ക്കാര്‍ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായവര്‍ക്ക് 125 ദിവസത്തെ തൊഴില്‍ നല്‍കുമെന്നാണ് സെക്ഷന്‍ 5(1) പറയുന്നത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ പദ്ധതിയിലെ റിസ്‌ക് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ മന്ത്രിക്കോ സാധ്യമല്ലെന്നും അതില്‍ നിന്നുള്ള നേട്ടങ്ങള്‍ തങ്ങളുടെ സ്വന്തമാക്കുക എന്നതുമാത്രമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും വെളിപ്പെട്ടിരിക്കുകയാണ്.

Tags: minister m b rajeshCentral government schemeNational Employment Guarantee Schemeദേശീയ തൊഴിലുറപ്പ് പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അനുപമം അന്നഭണ്ഡാര്‍ യോജന

Kerala

സി​നി​മാ​സെ​റ്റി​ന് പ​വി​ത്ര​ത​യൊ​ന്നു​മി​ല്ല; ല​ഹ​രി പ​രി​ശോ​ധ​ന എ​ല്ലാ​യി​ട​ത്തും ന​ട​ത്തും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

Kerala

എഥനോള്‍ പ്ലാന്റിന് ഭൂഗര്‍ഭ ജലം എടുക്കില്ല, പദ്ധതിയില്‍ നിന്നു പിന്‍മാറില്ലെന്നും മന്ത്രി എം ബി രാജേഷ്

Kerala

അതിബുദ്ധിയാണ് കാട്ടിയത്, എങ്കിലും വീണ നിലയ്‌ക്ക് മെഴുകുക തന്നെ, ഇതാ എം.ബി രാജേഷ് സ്‌റ്റൈല്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.