Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിര്‍മിത ബുദ്ധിയിലെ ഭാരത മുന്നേറ്റം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2025, 03:39 am IST
in Editorial

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ ഭാരതം ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ എഐ വൈബ്രല്‍ സൂചികയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്.

രാജ്യത്തെ ഓരോ പൗരനും സന്തോഷം നല്‍കുന്നതും അഭിമാനകരവുമാണ് ഈ വാര്‍ത്ത. ലോകത്തെ എഴുപത്തി മൂന്നു സമ്പദ്വ്യവസ്ഥകളില്‍ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് അഥവാ ബിസിജി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധരുടെ എണ്ണത്തില്‍ ഭാരതം ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തും, ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്. ഇതിനു പുറമെ എഐ സംബന്ധിച്ച പേറ്റന്റുകളില്‍ ഭാരതത്തിന് ശക്തമായ അടിത്തറയുണ്ടെന്നും ബിസിജി റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ റെഡിനസില്‍, അതായത് സന്നദ്ധതയില്‍ ഭാരതം ലോകത്തിലെ പത്ത് മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ്. എഐ വഴിയുള്ള പൊതുമേഖലാ പരിവര്‍ത്തനത്തിന് ഭാരതത്തില്‍ വന്‍ സാധ്യതയുണ്ടെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എഐ റെഡിനസ് എന്നത് ഒരു സമ്പദ്വ്യവസ്ഥയ്‌ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫലപ്രദമായി നടപ്പാക്കാനും സംയോജിപ്പിക്കാനുമുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, പഠനവിധേയമാക്കിയ സമ്പദ്വ്യവസ്ഥകളില്‍ 70 ശതമാനത്തിലധികവും ആവാസ വ്യവസ്ഥ, പങ്കാളിത്തം, കഴിവുകള്‍, ഗവേഷണവും വികസനവും തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ശരാശരിക്കു താഴെ മാത്രമാണ്. എഐ രംഗത്ത് ശക്തമായ മത്സരാര്‍ത്ഥിയായി മാറുന്നതിനുള്ള ഭാരതത്തിന്റെ ഈ മുന്നേറ്റം കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഉയര്‍ന്ന മുന്‍ഗണനയുള്ള മേഖലകളില്‍ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലുള്ള ഊന്നല്‍ വ്യക്തമാക്കുന്നു. എഐ റെഡിനസില്‍ മുന്‍നിര പത്ത് രാജ്യങ്ങളില്‍ ഒന്നായ ഭാരതത്തിന് ഇതുവഴി പൊതുമേഖലയില്‍ വലിയ പരിവര്‍ത്തനം സാദ്ധ്യമാക്കാനുള്ള വന്‍ സാധ്യതയുണ്ടെന്നാണ് ബിസിജിയെ ഭാരതത്തില്‍ നയിക്കുന്ന സൈബല്‍ ചക്രബര്‍ത്തി വിലയിരുത്തുന്നത്. ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ അഡ്വാന്റേജ് പരിശീലനത്തില്‍ വിദഗ്ധനുമാണ് സൈബല്‍.

എഐ സംബന്ധിച്ച പേറ്റന്റുകളില്‍ ഭാരതത്തിന് ശക്തമായ അടിത്തറയുമുണ്ടെന്ന് ഇങ്ങനെയൊരാള്‍ പറയുന്നതില്‍ ആധികാരികതയുണ്ട്.

ഭാരതത്തിലെ പല പ്രധാന മേഖലകളിലേക്കും എഐ സ്വാധീനം വ്യാപിച്ചുകിടക്കുന്നു. ഇതുവഴിയുള്ള ബിസിനസ് സേവനങ്ങള്‍ ജിഡിപിയുടെ 16 ശതമാനം വരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്താനും എഐയിലൂടെ കഴിയുന്നു.

ജിഡിപിയുടെ 10 ശതമാനം മൊത്ത-ചില്ലറ വില്‍പ്പന മേഖലകളാണ് സംഭാവന ചെയ്യുന്നത്. പൊതുവിതരണ സംവിധാനങ്ങള്‍ ലളിതമാക്കാനും പാഴ്വ്യയം കുറയ്‌ക്കാനും എഐക്ക് കഴിയും. പൊതുസേവനങ്ങള്‍ ജിഡിപിയുടെ ആറ് ശതമാനമാണ്. ഇതില്‍ സേവനവും വിതരണവും അടിയന്തര പ്രതികരണവും മെച്ചപ്പെടുത്താന്‍ എഐ തുറന്നിടുന്ന സാധ്യതകള്‍ വളരെ വലുതാണ്. കൃഷി, വനസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകള്‍ ജിഡിപിയുടെ 17 ശതമാനം വരുന്നു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായും എഐ ഉപയോഗിക്കാം.

ജിഡിപിയുടെ എട്ട് ശതമാനം സംഭാവന ചെയ്യുന്ന നിര്‍മാണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആസൂത്രണത്തിനും എഐ പ്രയോജനപ്പെടുത്താം. പൊതുസൗകര്യങ്ങളുടെ മാനേജ്‌മെന്റിലും എഐ സഹായകരമാകും.

ഈ സാധ്യത യാഥാര്‍ത്ഥ്യമാക്കാന്‍ ബഹുമുഖ സമീപനം ആവശ്യമാണ്. അടിസ്ഥാന വികസനം ശക്തിപ്പെടുത്തുകയും, എഐ ഗവേഷണ ശേഷി വര്‍ധിപ്പിക്കുകയും, തൊഴിലാളികള്‍ക്കുള്ള പരിശീലനം വ്യാപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ഗ്രാമപ്രദേശങ്ങളിലേക്കും എഐ വിദ്യാഭ്യാസം വ്യാപിപ്പിക്കുകയും, പൊതുമേഖല-സ്വകാര്യ പങ്കാളിത്തങ്ങള്‍ വളര്‍ത്തുകയും വേണമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവയ്‌ക്കുന്നത്. എഐ സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ നിയമപരമായ നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നയങ്ങള്‍ക്ക് രൂപം നല്‍കുന്നവര്‍ ഇടപെടുകയും വേണം. സ്റ്റാന്‍ഫോര്‍ഡ് എഐ വൈബ്രന്റ് സുചികയനുസരിച്ച് ഭാരതം കൈവരിച്ചിട്ടുള്ളത് നിസ്സാര നേട്ടമല്ല. ഇതിന്റെ ബഹുമതി നരേന്ദ്ര മോദി സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.

നിര്‍മിത ബുദ്ധിയുടെ രംഗത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വലിയ കുതിപ്പാണ് മോദി ഭരണത്തിന്‍ കീഴില്‍ നടന്നിട്ടുള്ളത്. അമേരിക്കയും ചൈനയും മാത്രമാണ് ഇക്കാര്യത്തില്‍ ഭാരതത്തിന് മുന്നില്‍ നില്‍ക്കുന്നത്. ദക്ഷിണ കൊറിയയും ബ്രിട്ടനും ഭാരതത്തിന് പിന്നിലുമാണ്. എഐ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണങ്ങള്‍, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യ എഐ മിഷന്‍ തുടങ്ങിയവയാണ് നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ ഭാരതത്തിന് പുത്തന്‍ കുതിപ്പുകള്‍ സമ്മാനിക്കുന്നത്. സമീപ ഭാവിയില്‍ ഈ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഭാരതം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കാം. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും പൊതു സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഭരണരംഗം സുതാര്യമാക്കുന്നതിനും ഇത് ഉപകരിക്കും.

Tags: Stanford UniversityIndia's advancementArtificial Intelligence (AI)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

India

മൂന്നാമതെത്തി; എഐയില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

ടൂണ്‍സ്ക്രാഫ്റ്റ്@കോവളം 8 മുതല്‍; കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി പരിശീലനം നല്‍കുന്നു

Kerala

ആഗോള സമ്പദ് വ്യവസ്ഥയില്‍ പത്ത് വര്‍ഷത്തിനകം നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.