അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ വരും സീസണ്‍ മാര്‍ച് 26ന് ആരംഭിക്കും. രണ്ട് മാസത്തിലേറെ നീളുന്ന ലീഗ് മെയ് 31ന് ഫൈനലോടെ സമാപിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഭാരതവും ശ്രീലങ്കയും സംയുക്ത അതിഥേയം വഹിക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ് നടക്കും. മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് ഫൈനല്‍. അതിന് ശേഷം രണ്ടാഴ്‌ച്ചയോളം ഇടവേള കഴിഞ്ഞാണ് ഐപിഎല്‍ തുടങ്ങുക. ലീഗിന്റെ 19-ാം പതിപ്പാണ് വരാനിരിക്കുന്നത്.
ഇന്നലെ അബുദാബിയില്‍ മിനിലേലം കൂടി പൂര്‍ത്തിയായതോടെ ഐപിഎല്ലിന്റെ ടീമുകളെല്ലാം ആയി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഓരോ ടീമിലെയും താരങ്ങളെ കുറിച്ച് വിശദമായി അറിയാന്‍ സാധിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആര്‍സിബി) ആണ് നിലവിലെ ജേതാക്കള്‍. മാസങ്ങള്‍ക്ക് മുമ്പ് നടന്ന 2025 ഐപിഎല്ലില്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ കിരീടമുയര്‍ത്തിയത്.












