ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഭാരതത്തിന്റെ ട്വന്റി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ലഖ്‌നൗവില്‍. രാത്രി ഏഴിനാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 2-1ന് മുന്നിട്ടു നില്‍ക്കുന്ന ഭാരതത്തിന് ഇന്ന് വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.
കട്ടക്കില്‍ നടന്ന ആദ്യ ട്വന്റി20 ഭാരതം 101 റണ്‍സ് ജയം നേടി. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂ ചണ്ഡീഗഡില്‍ 51 റണ്‍സ് വിജയം നേടി പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. ധര്‍മശാലയില്‍ നടന്ന മൂന്നാമത്തെയും മത്സരത്തില്‍ ഭാരതം വിജയിച്ചത് ഏഴ് വിക്കറ്റിനായിരുന്നു.
















