ദുബായി: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഭാരത ബാറ്ററുടെ അത്ഭുദ ബാറ്റിങ് മാസ്മരികത വീണ്ടും. ഇന്നലെ മലേഷ്യയ്ക്കെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഗ്യാന്‍ കുണ്ടു ഇരട്ട സെഞ്ച്വറി നേടി. അഞ്ചാമനായി ഇറങ്ങിയ അഭിഗ്യാന്‍ പുറത്താകാതെ 125 പന്തുകളില്‍ 209 റണ്‍സ് നേടി. 17 ബൗണ്ടറികളും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. കഴിഞ്ഞ ദിവസം ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അത്യുഗ്രന്‍ പ്രകടനത്തിന് പിന്നാലെയാണിത്. മലേഷ്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 408 റണ്‍സെടുത്ത ഭാരതം 315 റണ്‍സിന്റെ വിജയം നേടി.












