പത്തനംതിട്ട: പ്രണയിനിയുടെ നഗ്ന ഫോട്ടോകള്‍ പോണ്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ച കള്ളക്കാമുകന്‍ അറസ്റ്റില്‍. ചിറ്റാര്‍ ആനപ്പാറ സ്വദേശി രാഹുല്‍ മധുവാണ് (20) അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകള്‍ക്ക് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി നിരസിച്ചതോടെ ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കില്‍ ഇഷ്ടമില്ലെന്ന് കരുതുമെന്നും ജീവനൊടുക്കുമെന്നും രാഹുല്‍ അടവെടുത്തു. ഇതോടെ പെണ്‍കുട്ടി വഴങ്ങുകയായിരുന്നു. എന്നാല്‍ കിട്ടിയ ഫോട്ടോകള്‍ രാഹുല്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടിയെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ടു.ഇതോടെയാണ് പരാതി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















