തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്‌ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം . 2025 ഡിസംബര്‍ 15-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. ടിക്കറ്റിതര വരുമാനം 76 ലക്ഷം രൂപ ഉള്‍പ്പെടെ 11.53 കോടി രൂപയാണ് അന്നത്തെ ആകെ വരുമാനം.
മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നത് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.















