തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്ന് മുഴുവൻ പേരുള്ള പദ്ധതിലെ വെറും ‘തൊഴിലുറപ്പുപദ്ധതി’ എന്നു പറഞ്ഞും പ്രചരിപ്പിച്ചും മഹാത്മാ ഗാന്ധിയെ മറക്കാൻ മത്സരിച്ചവരാണ് ഇപ്പോൾ പദ്ധതിയുടെ പേര് ജി-റാം-ജി ആക്കിയെന്ന ആക്ഷേപമുയർത്തുന്നതെന്ന മറുപടികളുമായി പൊതുചർച്ചകൾ കത്തിക്കയറുകയാണ്. അതിനിടയ്‌ക്ക് എന്താണ് പേരുമാറ്റം, എന്തുകൊണ്ടാണ് പേരുമാറ്റം എന്ന വിശദീകരണം കാര്യങ്ങൾ വ്യക്തമാക്കുന്നു. 2005 ലെ തൊഴിൽ പദ്ധതിക്ക് 20 വർഷം കഴിയുമ്പേ്ാൾ പോരായ്‌മകൾ മാറ്റി പുനരവതരിക്കുമ്പോൾ മുൻകാലങ്ങളിൽ പിന്തുടർന്ന നയവും നടപടികളുംതന്നെയാണ് ഇവിടെയും കാണുന്നത് എന്നതാണ് വാസ്തവം.
പുതിയ പദ്ധതിയുടെ പേര് ‘വികസിത ഭാരത്- ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബിൽ’ എന്നാണ്. ഇത് പാർലമെന്റ് പാസാക്കി നിയമമാകുമ്പോൾ പദ്ധതിയാകും.
‘വികസിത ഭാരത’മെന്ന സങ്കൽപ്പവും പേരും ലോകവ്യാപകമാക്കുന്നതിന്റെ ഭാഗമാണ് ആദ്യ ഭാഗം, അത് ചുരുക്കപ്പേരിൽ വി ബി എന്നറിയപ്പെടും.’റോസ്ഗാർ’ എന്നാൽ ‘തൊഴിൽ’. ‘ആജീവിക മിഷൻ’ എന്നത് രാജ്യത്തെ അവസാന നിരയിലെ അവസാനത്തെ ആളിനും ക്ഷേമ ഐശ്വര്യങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന് നൽകിയിരിക്കുന്ന ‘അന്ത്യോദയ’ എന്ന് ലക്ഷ്യമാണ്. അത് ഗാന്ധിജിയുടെ സങ്കൽപ്പമാണ്. അതിന് മാർഗ്ഗവും ഘടനയുമുണ്ടാക്കിയത് ‘പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ’യാണ്. അദ്ദേഹത്തിന്റെ പേരിൽ രാജ്യത്ത് നടപ്പിലുള്ള ‘ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ജീവനോപാധി മിഷൻ’ (ഡിഎവൈ-എൻആർഎൽഎം)എന്ന പദ്ധതിയുടെ വിളിപ്പേരാണ് ‘ആജീവിക മിഷൻ’. ഇതിന്റെയെല്ലാം സംയുക്തമായ പുതിയ പദ്ധതിയുടെ ചുരുക്കപ്പേരാണ് വിബി-ജി-റാം-ജി ബിൽ. ഇത് നിയമമാക്കിക്കഴിഞ്ഞാൽ വിബി-ജി-റാം-ജി പദ്ധതിയായി.
എന്നാൽ, കാര്യങ്ങൾ അറിയാവുന്ന (അറിയേണ്ടുന്ന) ശശി തരൂർ എംപിയും കാര്യങ്ങൾ അറിഞ്ഞിട്ടും കലപില കൂട്ടുന്ന എംപിമാരും പാർട്ടി നേതാക്കളും വിമർശിക്കുന്നത് ഗാന്ധിയെ മാറ്റി രാമനെ കൊണ്ടുവന്നുവെന്നാണ്. റാം എന്നാൽ ‘റോസ്ഗാർ ആജീവികാ മിഷൻ’ ആണ്. തൊഴിൽ തേടുന്ന, പുതിയ തലമുറയായ ‘ജൻസി’കൾക്ക് അത് കമ്പ്യൂട്ടറിലെ ആർഎഎം ‘റാം’ ആയേ തോന്നൂ. അതായത് റാൻഡം ആക്‌സസിബിൾ മെമ്മറി. അതായത് നിലവിലെ ‘തൊഴിലുറപ്പു’ പദ്ധതിയിൽ നടക്കുന്ന (പ്രത്യേകിച്ച് കേരളത്തിൽ) കണക്കു തട്ടിപ്പും പ്രതിഫല വെട്ടിപ്പും ആൾമാറാട്ടവും മറ്റും തടയാൻ സഹായകമായ സാങ്കേതിക സംവിധാനങ്ങളോടെയാണ് ജി-റാം-ജി അവതരിപ്പിക്കപ്പെടുന്നത്.
ഗാന്ധിജിയെ മാറ്റി റാമിനെ കൊണ്ടുവന്നുവെന്ന വിമർശനങ്ങൾ പഠിച്ചാൽ അതിലെ നുണപ്രചാരണം പുറത്തുവരും.

നെഹ്രു, ഗാന്ധി, ‘റാം’
സ്വതന്ത്ര ഭാരതം ആദ്യ 10 വർഷം കഴിഞ്ഞാണ് ഈ പ്രശ്‌നത്തിലേക്ക് കടന്നത്. പിന്നെയും 30 വർഷം പഠിച്ചാണ് പരിഹാരമെന്ന നിലയിൽ ചിലത് ചെയ്തത്. ഗ്രാമീണ മേഖലയിലെ മനുഷ്യ വിഭവശേഷി വിനിയോഗിക്കാനും അവർക്ക് വരുമാനമുണ്ടാക്കി കൊടുക്കാനും ലക്ഷ്യമിട്ട് ‘ഗ്രാമീണ തൊഴിലിനായുള്ള ക്രാഷ് സ്‌കീം’, ആവിഷ്‌കരിച്ചു. അങ്ങനെ ‘പൈലറ്റ് ഇന്റൻസീവ് റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം’, രൂപംകൊണ്ടു, അപ്പോൾ 1988 ന്റെ തുടക്കമായി. അന്ന് പദ്ധതിക്ക് പേരിൽ ആരുടെയും പേരില്ലായിരുന്നു. വരൾച്ചബാധിച്ചിടത്തേക്കുള്ള പദ്ധതി, ‘കർഷകരുടെയും കർഷക തൊഴിലാളികളുടെയും പദ്ധതി, തുടങ്ങിയവയിൽ ആരംഭിച്ച് അതിന്‌പൊതു സ്വഭാവം കൈവന്നത് ‘ജോലിക്ക് ഭക്ഷണം’ എന്ന് പദ്ധതിയിലൂടെയാണ്- ഫുഡ് ഫോർ വർക്ക് പ്രോഗ്രാം -എഫ് ഡബ്ല്യുപി). ‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ (എൻആർഇപി) അവതരിപ്പിക്കപ്പെട്ടത്. ഭൂരഹിത കുടുംബങ്ങൾക്കായുള്ള ‘ഗ്രാമീണ ഭൂരഹിത തൊഴിലുറപ്പ് പദ്ധതി’ (ആർഎൽഇജിപി) അതിന്റെ ഭാഗമായി വന്നു. ശ്രദ്ധിക്കേണ്ടത് അന്നൊന്നും ആരുടെയും പേരിലായിരുന്നില്ല പദ്ധതി എന്നതാണ്. 1989 ആദ്യം ഈ പദ്ധതികൾ സംയോജിപ്പിച്ച് ജവഹർ റോസ്ഗാർ യോജന (ജെആർവൈ) എന്നു പേരിട്ടു. അങ്ങനെ ആദ്യം നെഹ്‌റുവിന്റെ പേരാണ് തൊഴിൽ പദ്ധതിക്ക് ചേർത്തത്. കോൺഗ്രസ് ഭരത്തിലായിരുന്നു ഇതൊക്കെ. 1993 ലാണ് ആദ്യമായി തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. അതിന്റെ പേര് എംപ്ലോയീസ് അഷുറൻസ് സ്‌കീം (ഇഎഎസ്) എന്നായിരുന്നു;
കൃഷിയില്ലാത്ത കാലത്ത് കർഷകർക്ക് സഹായമെന്ന നിലയിലായിരുന്നു പദ്ധതി.
2001 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ബിജെപി-എൻഡിഎ സർക്കാർ പുതിയ തൊഴിൽ പദ്ധതി അവതരിപ്പിച്ചു. സമ്പൂർണ്ണ ഗ്രാമീണ തൊഴിൽ പദ്ധതി. 2001 സെപ്തംബർ 25 ന് നിലവിൽവന്നു. സ്ത്രീകൾക്ക്, പട്ടിക ജാതിക്കാർക്ക്, പട്ടികവർഷഗ്ഗക്കാർക്ക്, കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിച്ച് ജീവക്കേണ്ടിവരുന്ന കുടംബങ്ങൾക്ക് എന്നിങ്ങനെ ദാരിദ്ര്യരേഖയ്‌ക്ക് താളെഴയുള്ളവർക്ക് കൂടുതൽ പ്രാമുഖ്യം നൽകിയായിരുന്നു ആ തൊഴിൽ പദ്ധി. അതുവരെയുള്ള സകല തൊഴിൽ പദ്ധതികളും ഒന്നിപ്പിച്ച് ഒരു പദ്ധതിയാക്കിയാണ് ഈ സാർവജീനന പദ്ധതി ആവിഷ്‌കരിച്ചത്.
എന്നാൽ 2006 ൽ കോൺഗ്രസ് നേതൃത്വത്തിൽ ഒന്നാം യുപിഎ അധികാരത്തിൽ വന്നപ്പോൾ 59 സീറ്റുകളുള്ള ഇടതുപക്ഷ കക്ഷികളാണ് സർക്കാരിനെ പിന്തുണച്ചിരുന്നത്. നാഷണൽ അഡ്‌വൈസറി കൗൺസിൽ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെയും ‘സോണിയയുടെ ഉപദേശകനെപ്പോലെ പ്രവർത്തിക്കുന്നു’വെന്ന് അന്ന് മാധ്യമങ്ങൾ വിമർശനം ഉയർത്തുകയും ചെയ്തിരുന്ന സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന്റെയും കൂട്ടുചിന്തയിലാണ് തൊഴിൽ പദ്ധതിക്ക് ആദ്യം ഗാന്ധിജിയുടെ പേരിട്ടത്.
പദ്ധതികൾക്ക് പേരുമാറ്റുന്നത് ആദ്യമല്ല. പുതിയ പദ്ധതികളിൽ പഴയ പദ്ധയതികൾ ലയിക്കുമ്പോൾ അങ്ങനെ സംഭവിക്കാറുമുണ്ട്. എന്നാൽ അയോദ്ധ്യയിലെ ശ്രീരാമനെ, ബാബർ അനുയായികളുടെ പിന്തുണയ്‌ക്കായി വിമർശിക്കുന്നവർക്ക് ‘റാം’ എന്നു കേട്ടാൽ അപ്പോൾ എതിർക്കാൻ തോന്നുന്ന അന്ധമായ എതിർപ്പേ ഇതിലുമുള്ളുവെന്നതാണ് വാസ്തവം. ഇനിമുതൽ ‘തൊഴിലുറപ്പല്ല’ ‘ജി-റാം-ജി’ പദ്ധതി ആയിരിക്കുമെന്നത് പദ്ധതിയുടെ ഭാഗമാകുന്നവർക്കും അഭിമാനമുയർയത്തുന്നതാകും.
















