ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി.
ഡിസംബർ 19, 20, 23, 24 തീയതികളിലാണ് സർവീസുകൾ. 19-നും 20-നും 14 ബസുകൾ വീതവും 23-നും 24-നും 19 ബസുകൾ വീതവുമാണ് അനുവദിച്ചത്. മൂന്നാർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ.
ശബരിമല തീർഥാടകര്‍ക്കായി ബെംഗളൂരുവിൽനിന്നും പമ്പയിലേക്ക് നേരത്തേ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
















