Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ശാസ്ത്രസാങ്കേതിക വകുപ്പ് മുന്‍ സെക്രട്ടറിക്ക് 57 ലക്ഷം നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 07:57 am IST
in India

ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പത്മഭൂഷണ്‍ ജേതാവും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി. രാമസാമിയുടെ 57 ലക്ഷം രൂപ കവര്‍ന്നു. നിയമപാലകരായി വേഷംമാറിയെത്തിയ തട്ടിപ്പുകാര്‍ 77 കാരനായ രാമസാമിയുടെ സ്ഥിരനിക്ഷേപം മ്യൂള്‍ അക്കൗണ്ടുകളിലേക്ക് (കള്ളപ്പണം വെളുപ്പിക്കുക, നികുതി വെട്ടിപ്പ്, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന അക്കൗണ്ട്) മാറ്റുകയായിരുന്നു.

ടെലികമ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നുള്ളതാണെന്ന വ്യാജേന ഒരു അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചതായും തന്റെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ദല്‍ഹിയില്‍ നിന്ന് ഒരു സിം കാര്‍ഡ് വാങ്ങിയിട്ടുണ്ടെന്നും ആ സിം ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദല്‍ഹി പോലീസില്‍ 14 പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും വിളിച്ചയാള്‍ രാമസാമിയോട് പറഞ്ഞു. പിന്നീട് ഒരു മണിക്കൂറിനുള്ളില്‍ ദല്‍ഹി പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനും, താന്‍ ചെന്നൈയിലാണ് താമസിക്കുന്നതെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദല്‍ഹിയില്‍ എത്താന്‍ കഴിയില്ലെന്നും അറിയിച്ചതിനെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തി മോഹന്‍ സിങ് എന്നയാള്‍ വീഡിയോ കോള്‍ വിളിച്ചു. പിന്നീട് സിബിഐ ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കീര്‍ത്തി സന്യാല്‍ എന്നയാള്‍ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്തിയ അറസ്റ്റ് വാറന്റ് രാമസാമിക്ക് കാണിച്ചുകൊടുക്കുകയും കുറ്റകൃത്യം രഹസ്യമാക്കി വയ്‌ക്കുവാന്‍ നിര്‍ദ്ദേശിക്കുകയും രണ്ടു ദിവസത്തോളം ഇത്തരത്തില്‍ സംസാരം തുടരുകയുമായിരുന്നു.

ആര്‍ബിഐ നടപടിക്രമങ്ങള്‍ അനുസരിച്ച് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി തരുന്നതിനായി തട്ടിപ്പുസംഘം നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് മുഴുവന്‍ സമ്പാദ്യവും സ്ഥിരനിക്ഷേപവും മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് സപ്തംബര്‍ 15 ന് 30 ലക്ഷം രൂപയും 16 ന് 27 ലക്ഷം രൂപയും എന്നിങ്ങനെ രണ്ട് ഗഡുക്കളായി രാമസാമി മൊത്തം 57 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് കേസില്‍ നിന്ന് പൂര്‍ണമായും മോചിതനാകാന്‍ ഏകദേശം 2.43 കോടി രൂപ അയക്കണമെന്ന് ആവശ്യപ്പെടുകയും, ഇതില്‍ സംശയം തോന്നിയ രാമസാമി, നവംബറില്‍ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കുകയുമായിരുന്നു.

സംഭവത്തില്‍ ഗ്രേറ്റര്‍ ചെന്നൈ പോലീസിന്റെ (ജിസിപി) സൈബര്‍ ക്രൈം വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തതായും, നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തമിഴ്നാട്ടിലെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 1,203 ഡിജിറ്റല്‍ അറസ്റ്റ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയതിനാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

Tags: Digital arrest scamFormer Secretary of the Department of Science and Technology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.29 കോടി തട്ടിയെടുത്ത സംഭവം : മൂന്ന് പേർ അറസ്റ്റിൽ

India

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ഐഐടി ബോംബെ വിദ്യാർഥിക്ക് 7 ലക്ഷം നഷ്ടപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.