പേര് ഐശ്വര്യം കൊണ്ടുവരുന്നതാണ്. മറ്റുള്ളവരാൽ വിളിക്കപ്പെടുന്ന പേരിന് ഒരു വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം വളരെയധികമാണെന്നാണ് വിശ്വാസം .
A – ഉന്നതിയിലേക്ക് നയിക്കുകയും മേലോട്ട് ഉയർത്തുകയും വലിയ ജ്ഞാനിയാക്കുകയും ചെയ്യുന്ന അക്ഷരം. പുതിയ പദ്ധതികൾ കണ്ടുപിടിക്കാനും കർമ്മപുരോഗതി ഉണ്ടാക്കുകയും വലിയൊരു ഭരണാധികാരി ആക്കിത്തീർക്കുകയും വലിയ ബുദ്ധിയുള്ള വ്യക്തിയാക്കുകയും ചെയ്യും ഈ അക്ഷരം. ഏതു കാര്യത്തിനിറങ്ങിയാലും വിജയം ലഭിക്കുവാനും ജീവിതത്തിൽ കോട്ടം സംഭവിച്ചാൽ ബുദ്ധിശക്തി അതിനെ തടുത്തു നിർത്തി ഭാഗ്യവാൻ ആക്കും
H – ജീവിതപ്രശ്നങ്ങളുടെ നടുകയത്തിലും ഇവർക്ക് സമനില തെറ്റുകയില്ല. ആത്മാഭിമാനത്തോടെ തലയുയർത്താനുള്ള കഴിവുള്ളവരാണ്. പരിതസ്ഥിതികളെല്ലാം അനുകൂലമായിരിക്കും. പാഴ്ചിലവും ബലഹീനതയും ഉണ്ടാകുമെങ്കിലും ജീവിതം സന്തോഷകരമായിരിക്കും. ഒരിക്കലും ഉലയാത്ത മനോബലം, സമാധാനപരമായ ജീവിതവും ഉയർന്ന ശമ്പളത്തിൽ ഉള്ള ഉദ്യോഗവും, സംഗതികളെ ആലോചിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്. തടസ്സങ്ങളില്ലാത്ത ജീവിതവും ഫലപ്രദമാക്കേണ്ട പ്രശ്നങ്ങൾ സാധിച്ചെടുക്കുന്നതിനുള്ള അസാമാന്യമായ സാമർഥ്യവും ആപത്ത് മുൻകൂട്ടി കണ്ട് അതിനെ തകർക്കത്തക്കവിധം ജാഗ്രതയും ഇവർക്കുണ്ട്.
I – മുൻകരുതലും ആത്മവിശ്വാസവും തന്റെ മനസ്സിൽ കണ്ട ലക്ഷ്യത്തിലേക്ക് നിയമപ്രകാരം തന്നെ മറ്റുള്ളവരെയും കൊണ്ടുപോകാനുള്ള കഴിവും ഉള്ളവരാണ്. സന്തോഷകരമായ ജീവിതവും പണം ബാങ്കിൽ നിക്ഷേപിച്ച് പലിശ കൊണ്ട് സുഖമായി ജീവിക്കുകയും ചെയ്യുന്നവരായിരിക്കും . അക്ഷമയും ധൃതിയും ഇവരുടെ പ്രത്യേകതയാണ്. വികാരം തീവ്രമായിരിക്കും. ഈശ്വരകടാക്ഷമുള്ള അക്ഷരമായത് കൊണ്ട് ഏതുകാര്യത്തിലിടപെട്ടാലും വിജയം നിശ്ചയം. മനോധൈര്യവും പെട്ടെന്ന് മറ്റുള്ളവരെ ആകർഷിക്കുവാനും നേതൃത്വവും ആശയഗാംഭീര്യവും പ്രസിദ്ധിയും ഉന്മേഷവും ഇവർക്ക് ലഭിക്കും.
K – കലാനിപുണരാണ്, സർവ്വകലാവല്ലഭരാണ്. കീർത്തിയും ധനവുമുള്ളവരാണ്. എപ്പോഴും ഉറച്ച കാര്യങ്ങൾ ചെയ്യുന്നവരാണിവർ. വംശബന്ധുക്കളെ സഹായിക്കുന്നവരാണിവർ. വളരെ വിനയമുള്ളവരാണിവർ. വച്ചടി വച്ചടി അഭിവൃദ്ധിപ്പെടുന്നവരും ജനങ്ങൾക്കുവേണ്ടി വളരെയധികം നല്ലകാര്യങ്ങൾ ചെയ്ത് നല്ല ജനപ്രീതി നേടുന്നവരും ജനങ്ങൾ പുകഴ്‌ത്തിക്കൊണ്ടിരിക്കുന്നവരുമാണ്.















