കൊച്ചി ; രാഹുൽ ഗാന്ധിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് . നിലവിൽ ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ ഇന്ത്യ മുഴുവൻ അദ്ദേഹം അറിയപ്പെടുന്നു. പക്ഷെ, ഒരു ഭരണ കർത്താവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഭരണം എങ്ങനെ ആകും എന്ന് ആർക്കും അറിയില്ല.
നരേന്ദ്ര മോദി ജി ഗുജറാത്തിൽ മാതൃകാപരമായ മികച്ച ഭരണം കാഴ്ചവെച്ചതാണ് അദ്ദേഹത്തെ പിന്നീട് പ്രധാന മന്ത്രി പദത്തിൽ വരെ എത്തിച്ചത്. ആ രീതിയിൽ അദ്ദേഹത്തെ കാണുവാനും, അതിലൂടെ ഗുജറാത്ത് മോഡൽ വികസനം ഇന്ത്യ മുഴുവൻ ഉണ്ടാകും എന്ന് ജനങ്ങൾ ചിന്തിച്ചു. അത് സത്യവുമായി. ഇപ്പോൾ മൂന്നാം തവണയും അദ്ദേഹം ഭരിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം …..
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നയിച്ച UDF വമ്പിച്ച വിജയം നേടിയല്ലോ. ഈ ട്രെൻഡ് തുടർന്നാൽ നാല് മാസം കഴിഞ്ഞു വരുന്ന നിയമസഭയിൽ അവർ കേരളത്തിൽ വീണ്ടും അധികാരത്തിൽ വന്നേക്കും എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിൽ വീണ്ടും UDF വന്നാൽ രാഹുൽ ഗാന്ധി ജിയെ മുഖ്യമന്ത്രി ആക്കണം എന്നാണ് എന്റെ നിരീക്ഷണം. നിലവിൽ ഭാവി പ്രധാനമന്ത്രി എന്ന രീതിയിൽ ഇന്ത്യ മുഴുവൻ അദ്ദേഹം അറിയപ്പെടുന്നു. പക്ഷെ, ഒരു ഭരണ കർത്താവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഭരണം എങ്ങനെ ആകും എന്ന് ആർക്കും അറിയില്ല. മുമ്പ് കോൺഗ്രസ് കേന്ദ്ര ഭരണം നടത്തിയപ്പോൾ ഒരു കേന്ദ്ര മന്ത്രി പോലും അദ്ദേഹം ആകുവാൻ ശ്രമിച്ചില്ല. അതാണ് പ്രശ്നം..
നരേന്ദ്ര മോദി ജി ഗുജറാത്തിൽ മാതൃകാപരമായ മികച്ച ഭരണം കാഴ്ചവെച്ചതാണ് അദ്ദേഹത്തെ പിന്നീട് പ്രധാന മന്ത്രി പദത്തിൽ വരെ എത്തിച്ചത്. ആ രീതിയിൽ അദ്ദേഹത്തെ കാണുവാനും, അതിലൂടെ ഗുജറാത്ത് മോഡൽ വികസനം ഇന്ത്യ മുഴുവൻ ഉണ്ടാകും എന്ന് ജനങ്ങൾ ചിന്തിച്ചു. അത് സത്യവുമായി. ഇപ്പോൾ മൂന്നാം തവണയും അദ്ദേഹം ഭരിക്കുന്നു.
നിലവിൽ Uthar Pradesh മുഖ്യമന്ത്രി യോഗി ജി, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജി, ഫെഡനവാസ് ജി , മമത ബാനർജി ഒക്കെ സ്വന്തം സംസ്ഥാനങ്ങളിൽ കഴിവ് തെളിയിക്കുമ്പോൾ അവരെ ഭാവി പ്രധാന മന്ത്രി എന്ന രീതിയിൽ ആളുകൾക്ക് കാണുവാനാകും. പക്ഷെ അതുപോലെ രാഹുൽ ജിയെ കാണുവാനാണ് കേരളത്തിലെ ഭാവി മുഖ്യമന്ത്രി ആയി അദ്ദേഹത്തെ ഉയർത്തി കാണിച്ചു election നേരിടണം എന്ന് ഞാൻ പറയുന്നത്.
അങ്ങനെ കേരളത്തെ അടിപൊളിയായി ഭരിച്ചു വേറെ level ആക്കിയാൽ മൊത്തം ഇന്ത്യയിൽ അദ്ദേഹത്തിന്റെ ഇമേജ് കൂടും. അതിനാൽ രാഹുൽ ജിയെ മുഖ്യൻ ആക്കുക. (UDF ജയിച്ചാൽ…)
(വാൽ കഷ്ണം… ഇനി രാഹുൽ ജിയെ മുഖ്യൻ ആക്കേണ്ട എന്നാണ് പാർട്ടി തീരുമാനം എങ്കിൽ രമേശ് ചെന്നിത്തല ജിയെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കണം. കഴിഞ്ഞ ടെമിൽ ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം വേറെ level ആയിരുന്നു.. മുമ്പു മന്ത്രി പദം അലങ്കരിച്ചു കഴിവ് തെളിയിച്ചിട്ടും ഉണ്ട്. അതാരും മറക്കരുത്.രമേശ് ചെന്നിത്തല ജി ഒരു മികച്ച മുഖ്യമന്ത്രി ആകും എന്ന് പ്രത്യാശിക്കാം..)
















