കൊച്ചി : വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിന്റെ ആരുമല്ലെന്ന് എ എ റഹീം എംപി. വെള്ളാപ്പളളിയുടെ നിലപാടില്‍ പ്രതികരിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്ന് റഹീം വ്യക്തമാക്കി. ഒരു ടിവി ചാനലിലെ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു റഹിം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ നിലപാട് സിപിഎമ്മിന് എതിരായിരുന്നു. ഓരോ പ്രശ്നത്തിലും അദ്ദേഹത്തിന് നിലപാട് ഉണ്ടാകാം. അതിനെ അതിന്റേതായ നിലയില്‍ കാണാതെ അതില്‍ പ്രതികരിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല.
ശബരിമല കൊള്ളക്കസില്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരണമെന്നാണോ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് റഹിം ആരാഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും എ എ റഹീം പറഞ്ഞു.
















