കോട്ടയം: ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ദര്‍ശനത്തിനെത്തി. കേസുകളില്‍ പെടുന്നവര്‍ ഇവിടെ വഴിപാടു കഴിച്ചാല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരുന്നു. അതുവരെ അറസ്റ്റു ചെയ്യുന്നത് കോടതി വിലക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍പെട്ട ദിലീപ് മൂന്നു തവണ ഇവിടെ ദര്‍ശനത്തിന് എത്തിയിരുന്നു. ഒത്തുകളി വിവാദത്തില്‍ പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തും പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്‌റെ പേരില്‍ കേസില്‍ കുടുങ്ങിയ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളയും അടക്കം ഒട്ടേറെ പേര്‍ ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ട്.
















