തൊടുപുഴ: പ്രസക്തി നഷ്ടപ്പെട്ട മാണി വിഭാഗത്തെ യുഡിഎഫില്‍ വേണ്ടെന്ന് പി ജെ ജോസഫ് . മുന്നണി വിപുലീകരിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിനെതിരെയാണ് ജോസഫ് വിഭാഗം രംഗത്തു വന്നിട്ടുളളത്. മോന്‍സ് ജോസഫും മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.
കേരള കോണ്‍ഗ്രസ് എം ഇല്ലാതെയല്ലേ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും ഈ മുന്നേറ്റം തുടരാന്‍ അവരുടെ ആവശ്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവതരമായി തോന്നുന്നില്ല.
നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയാണ്. ഇടതുമുന്നണിയില്‍ പ്രതികരിക്കാനുള്ള അവകാശം പോലും അവര്‍ക്ക് ലഭിക്കുന്നില്ല. സ്വര്‍ണപ്പാളി കവര്‍ച്ചയില്‍ ഉള്‍പ്പെടെ അവര്‍ മൂകസാക്ഷികളാണ്. ജോസഫ് പറഞ്ഞു.
















