തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതിയില്ല. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദര്‍ശനം മുടങ്ങി.സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നാളെ എട്ട് ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങാന്‍
സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ചലച്ചിത്ര മേളയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ദ ബാറ്റില്‍ഷിപ്പ് പൊട്ടംപ്കിന്‍’ അടക്കമുള്ള സിനിമകളുടെ പ്രദര്‍ശനം പ്രതിസന്ധിയിലാണ്.പലസ്തീന്‍ പാക്കേജിലെ മൂന്ന് സിനിമകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല.അനുമതി കിട്ടാത്തതിനാല്‍ വിഖ്യാത ചിത്രങ്ങളുടെ അടക്കം പ്രദര്‍ശനം മുടങ്ങുന്ന അവസ്ഥയാണുളളത്.
അന്താരാഷ്‌ട്ര ചലച്ചിത്ര മേള അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആരോപിച്ചു.
















