തിരുവനന്തപുരം: സംവിധായകനും സി പി എം മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്.
ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ചോദ്യം ചെയ്ത നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത്.
കഴിഞ്ഞ മാസം ആറിന് ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്.ഐഎഫ്എഫ്‌കെയില്‍ മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു ഇരുവരും.പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായെന്നാണ് കന്റോണ്‍മെന്റ് പൊലീസ് കോടതിയെ അറിയിച്ചത്. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 17ന് കോടതി പരിഗണിക്കും.
















