സിഡ്നി: ആസ്ത്രേല്യയിലെ സിഡ്നിയിൽ ജൂതന്മാര്‍ താമസിക്കുന്ന ബോണ്ടി ബീച്ചിൽ പാകിസ്ഥാനിലെ രണ്ട് ഭീകരര്‍ 16 ജൂതന്മാരെ വെടിവെച്ച് കൊന്നതിന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെ വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി. പലസ്തീനെ അനുകൂലിച്ച് ആസ്ത്രല്യ പ്രസ്താവന ഇറക്കിയത് ഇസ്ലാമിക ഭീകരര്‍ക്ക് പ്രോത്സാഹനമായി, അതാണ് അവര്‍ ജൂതന്മാര്‍ താമസിക്കുന്ന ബീച്ചില്‍ അതിക്രമം നടത്തിയതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചു. ആല്‍ബനീസ് ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കുകയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. .
“പലസ്തീനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവന ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ഇറക്കിയിരുന്നു. മൂന്ന് മാസം മുന്‍പ് ഈ നയപ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ ഞാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ നയം തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്ല്യമാണ് എന്ന് ഞാന്‍ എഴുതിയിരുന്നു”.- ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ആസ്ത്രേല്യയില്‍ ജൂതവിരുദ്ധ വികാകരത്തെ തടയാന്‍ ഒരു നടപടിയും ആല്‍ബനീസ് എടുക്കുന്നില്ലെന്നും നെതന്യാഹു കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ വിമര്‍ശനങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി വിസമ്മതിച്ചു. പാകിസ്ഥാന്‍ സ്വദേശകളായ ഒരു ബാപ്പയും മകനുമാണ് ആക്രമണത്തിന് പിന്നിലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പാകിസ്ഥാന്‍ സ്വദേശിയായ സാജിദ് അക്രം (50 വയസ്സ്), അയാളുടെ മകന്‍ നവീദ് അക്രം (24) എന്നിവരാണ് വെടിവെയ്‌പ് നടത്തിയത്. ഇസ്ലാമിക ഭീകരവാദം എന്ന അര്‍ബുദത്തെ തുടക്കത്തിലേ അറുത്തുകളയാത്തത് ആസ്ത്രേല്യയ്‌ക്ക് തിരിച്ചടിയായെന്നും ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചു. അതേ സമയം ഭീകരവാദികളില്‍ ഒരാളുടെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച മുസ്ലിമായ തെരുവ് കച്ചവടക്കാരനെ ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു.
ബീച്ചിന് സമീപം പാർക്ക് ചെയ്തിരുന്ന ഭീകരരുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നും ആസ്ത്രേല്യയ്‌ക്ക് കുടിയേറിയ ഒരു ബാപ്പയും മകനുമാണ് ജനക്കൂട്ടത്തിന് നേരേ വെടിയുതിർത്തത്. 15 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരിക്കേറ്റു.അക്രമികളുടെ ലക്ഷ്യവും പ്രേരണയും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അക്രമികളിൽ ഒരാള്‍ പൊലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടു. മറ്റെയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
















