ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ നിര്‍ണായക വാണിജ്യ ദൗത്യമായ ബ്ലൂബേര്‍ഡ്-6 ഉപഗ്രഹത്തിന്റെ വിക്ഷേപണം 21ലേക്ക് മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് സാങ്കേതികപരമായ കാരണങ്ങളാല്‍ മാറ്റിയത്.
ബ്ലൂബേര്‍ഡ്-6ന്റെ വിക്ഷേപണത്തിന് മുന്നോടിയായി, ഉപഗ്രഹത്തിന്റെ എല്ലാ സംവിധാനങ്ങളും, പ്രത്യേകിച്ച് എല്‍വിഎം-3 റോക്കറ്റുമായുള്ള സംയോജനവും, കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
അമേരിക്കന്‍ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്-6, കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ഒരു സുപ്രധാന വാണിജ്യ ദൗത്യമാണ്. ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 റോക്കറ്റിലാണ് ബ്ലൂബേര്‍ഡ് വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന സവിശേഷതയുമുണ്ട്.
















