മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ തത്വങ്ങളെയും പൈതൃകത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദേശീയ തലത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്നുവെന്നും സിബിഎസ്ഇ പാഠ്യപദ്ധതിയിലൂടെ ഈ തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ടെന്നും മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
സിബിഎസ്ഇ പാഠപുസ്തകത്തില്‍ മറാത്ത സാമ്രാജ്യമായ ഹിന്ദവി സ്വരാജ്യത്തെക്കുറിച്ച് ഒരു ഖണ്ഡിക മാത്രമേയുള്ളുവെന്നും എന്നാള്‍ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച് 17 പേജാണെന്നും സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ അസംതുലിതാവസ്ഥ ഇല്ലാതാക്കാന്‍ ഛത്രപതി ശിവജിയുടെ 21 പേജ് അടങ്ങുന്ന ചരിത്രം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
















